Seizure | കഞ്ചാവ് ശേഖരവുമായി പിടിയിലായ യുവതി റിമാൻഡിൽ

 
Woman arrested with huge cannabis haul
Woman arrested with huge cannabis haul

Photo: Arranged

* ഓണം സ്പെഷ്യൽ ഡ്രൈവിനിടെയാണ് പിടിയിലായത്.

തലശേരി: (KVARTHA) നഗരത്തിൻ വൻ കഞ്ചാവ് ശേഖരവുമായി പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി അറസ്റ്റിൽ. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കെ. വിജേഷിൻ്റെ നേതൃത്വത്തിൽ തലശേരി നഗരത്തിലെ ടി സി റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് 1.80 കിലോഗ്രാം കഞ്ചാവുമായി ജോഖില ഖാത്തൂൻ (24) എന്ന യുവതി പിടിയിലായത്.

എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ പി വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കഞ്ചാവിനായി പരിശോധന നടത്തിയത്. കൊൽക്കത്തയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിൽ കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് എക്സൈസ് റെയ്ഡ് നടത്തിയത്. 

അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദൻ, പ്രിവൻ്റിവ് ഓഫിസർ ഗ്രേഡുമാരായ സതീഷ് വെള്ളുവക്കണ്ടി, പ്രജീഷ് കോട്ടായി, അസി. എക്സൈസ് ഇൻസ്പെക്ടർ പി സുധീർ, സിവിൽ എക്സൈസ് ഓഫിസർ പ്രസൂൺ, വനിതാ എക്സൈസ് ഓഫിസർമാരായ ഐശ്വര്യ, പി.പി ബീന എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
#cannabis #drugseizure #KeralaExcise #arrest #onamspecialdrive #westbengal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia