Evacuated | ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് അതിശക്തമായ മഴ; മഞ്ഞച്ചീളിയില്‍ നിന്ന് 30 പേരെ മാറ്റി പാര്‍പിച്ചു

 
Landslide-Hit Vilangad Faces More Heavy Rains; 30 Evacuated, Vilangad landslide, Kerala floods.

Representational Image Generated by Meta AI

വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്.

പാലം വീണ്ടും വെള്ളത്തിനടിയിലായി. 

പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. 

കോഴിക്കോട്: (KVARTHA) ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് (Vilangad Landslide) അതിശക്തമായ മഴ (Heavy Rain) തുടരുന്നു.  ഉരുള്‍ നാശം വിതച്ച മഞ്ഞച്ചീളിയില്‍ മേഖലയില്‍ നിന്ന് ആറു കുടുംബങ്ങളിലെ (Family) 30 ഓളം പേരെ മാറ്റി താമസിപ്പിച്ചു (Relocated). വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റി പാര്‍പിച്ചിരിക്കുന്നത്. 

ഇന്ന് പുലര്‍ച്ചെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടര്‍ത്തി അതിശക്തമായ മഴ പെയ്യുന്നത്. വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. 

ദിവസങ്ങള്‍ക്ക് മുമ്പ് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 24 ഉരുള്‍പൊട്ടലുകള്‍ ഒരു ഗ്രാമത്തില്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. നാല്‍പ്പത് ഉരുള്‍പ്പൊട്ടല്‍ എങ്കിലുമുണ്ടായി എന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടത്. 

14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കണക്കാക്കിയത്. ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടയാണ്. 162 ഹെക്ടറില്‍ അധികം കൃഷി നാശമുണ്ടായി. 225 കര്‍ഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ സംഭവിച്ചതായാണ് കണക്ക്. 

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിലങ്ങാട്ട് സമഗ്ര പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.

#VilangadLandslide #KeralaFloods #India #NaturalDisaster #ClimateChange #ReliefEfforts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia