Rain Alerts | കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത
- അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാധ്യത
- കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- കടൽക്ഷോഭ സാധ്യത, തീരദേശവാസികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച (28.07.2024) ഓറന്‍ജ് ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കടല്‍ക്ഷോഭം: വിവിധ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഞ്ഞ ജാഗ്രത: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ജൂലൈ 28നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജൂലൈ 29നും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ജില്ലകളില്‍ ജൂലൈ 30നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജൂലൈ 31 നും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്: വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴിയും വടക്കന്‍ കേരള തീരത്ത് നിന്ന് തെക്കന്‍ ഗുജറാത് വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദവും കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് കാരണമാകും.