Allegation | ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി അശ്ലീല വീഡിയോ! ടിഡിപി എംഎൽഎയെ സസ്‌പെൻഡ് ചെയ്തു

 
TDP MLA Suspended Over Allegations

Photo Credit: X / Political Critic

ഇരയായ യുവതി പാർട്ടി നേതൃത്വത്തോട് പരാതി നൽകി.
സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിച്ചു.

അമരാവതി: (KVARTHA) ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിൽ വലിയ വിവാദം സൃഷ്ടിച്ച് ലൈംഗിക ആരോപണം. പാർട്ടി പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തിൽ തിരുപ്പതി ജില്ലയിലെ സത്യവേഡു എംഎൽഎ കൊനെറ്റി ആദിമൂലത്തെ തെലുങ്കുദേശം പാർട്ടി (ടിഡിപി) സസ്പെൻഡ് ചെയ്തു. ഇര നേരത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നേതാക്കൾക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തതായും റിപോർട്ടുണ്ട്.

വഴങ്ങിയില്ലെങ്കിൽ വീട്ടുകാരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എംഎൽഎ നിർബന്ധിച്ചതായി യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജൂലായിൽ തിരുപ്പതിയിലെ ഒരു ഹോട്ടലിൽ വെച്ച് മൂന്ന് വ്യത്യസ്ത അവസരങ്ങളിലായി ആദിമൂലം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

ഈ ആരോപണവുമായി ബന്ധപ്പെട്ട് ഒരു അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ എപ്പോൾ എവിടെ ചിത്രീകരിച്ചു എന്നതിനെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, ഈ വീഡിയോയിലുള്ള വ്യക്തി എംഎൽഎ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആദിമൂലത്തിനെതിരായ ആരോപണങ്ങൾ പാർട്ടി ഗൗരവമായി കാണുന്നുവെന്നും മാധ്യമങ്ങളിൽ വന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും പാർട്ടി സംസ്ഥാന പ്രസിഡൻ്റ് പല്ല ശ്രീനിവാസ റാവു പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ, ആദിമൂലം ഈ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയും ഇത് തന്റെ പാർട്ടിയിലെ ചില നേതാക്കൾ നടത്തുന്ന ഗൂഢാലോചനയാണെന്ന് ആരോപിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യവേഡു മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ ആദിമൂലം, നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ്  വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) വിട്ട് ജനുവരിയിൽ ടിഡിപിയിൽ ചേർന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia