ഒളിമ്പിക്സ്: സൗദി ജൂഡോ വനിതാ താരത്തിന്‌ ഹിജാബ് ധരിക്കുന്നതിന്‌ വിലക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒളിമ്പിക്സ്: സൗദി ജൂഡോ വനിതാ താരത്തിന്‌ ഹിജാബ് ധരിക്കുന്നതിന്‌ വിലക്ക്
ലണ്ടന്‍: ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന സൗദി ജൂഡോ താരം വോജ്ഡാന്‍ ശഹര്‍കനിക്ക് മല്‍സരത്തിനിടയില്‍ ഹിജാബ് ധരിക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തി. പതിനെട്ടുകാരിയായ ഈ താരം സൗദിയിലെ രണ്ടംഗ ജൂഡോ ടീമിലെ അംഗമാണ്‌. ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ പ്രസിഡന്റ് മാരിയസ് വിസര്‍ ആണ്‌ വിലക്കേര്‍പ്പെടുത്തിയത്.

ഇതാദ്യമായാണ്‌ സൗദി അറേബ്യയില്‍ നിന്നുള്ള വനിതാ താരങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഒളിമ്പിക്സിന്റെ നിയമാവലിക്ക് വിധേയമായിതന്നെ ശഹര്‍കനി മല്‍സരത്തില്‍ പങ്കെടുക്കുമെന്നും മല്‍സര സമയത്ത് ഹിജാബ് ഉപേക്ഷിക്കാന്‍ താരം തയ്യാറാണെന്ന്‌ തന്നെ അറിയിച്ചതായും വിസര്‍ വ്യക്തമാക്കി. 

ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ മല്‍സരസമയത്ത് ധരിച്ചാല്‍ എതിരാളിയുടെ ആക്രമണത്തില്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാമെന്നും അതിനാലാണ്‌ ഹിജാബിന്‌ വിലക്കേര്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് മൂന്നിനാണ്‌ ശഹര്‍കനിയുടെ ജൂഡോ മല്‍സരം നടക്കുന്നത്. 

English Summery
London: Saudi judoka Wojdan Shaherkani was on Thursday banned from wearing the hijab head scarf when she is fighting at the Olympic Games.

ഒളിംപിക്സില്‍ നിന്ന് പിന്‍മാറുമെന്ന് സൗദിയുടെ ഭീഷണി


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia