ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : തിരശീലയുയരും മുന്‍പ് ലണ്ടന്‍ ഒളിംപിക്സ് വിവാദങ്ങളുടെ തീച്ചൂളയിലേക്ക്. ജുഡോ മത്സരങ്ങള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനമാണ് പുതിയ വിവാദം. തങ്ങളുടെ താരത്തെ ഹിജാബ് ധരിക്കാന്അനുവദിച്ചില്ലെങ്കില് ഒളിംപിക്സില്‍ നിന്ന് പിന്മാറുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ദി ടെലഗ്രാഫ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇസ്ലാമിക നിയമപ്രകാരമുളള വസ്ത്രം ധരിച്ചേ കായികതാരങ്ങള്‍ മത്സരിക്കൂ എന്ന ഉറച്ച നിലപാടിലാണ് സൗദി. ആദ്യമായാണ് സൗദി വനിതാ താരങ്ങളെ ഒളിംപിക്സില്‍ പങ്കെടുപ്പിക്കുന്നത്.
ജൂഡോയില്‍ ഹിജാബ് ധരിച്ച് മത്സരിപ്പിക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന് പ്രസിഡന്റ് മാരിയസ് വീസറാണ് വ്യക്തമാക്കിയത്. ഇത് ജൂഡോ നിയമത്തിന് എതിരാണ്. അത് മത്സരത്തിനിടെ അപകടത്തിന് കാരണമാവും- മാരിയസ് പറഞ്ഞു. ഇതോടെയാണ് സൗദി എതിര്‍പ്പുമായി രംഗത്തെത്തിയത്.
ഇതേസമയം, ഏഷ്യന്‍ ജൂഡോ ഫെഡറേഷന്ഹിജാബിന് അനുമതി നല്‍കിയിട്ടുണ്ട്.
SUMMARY: Saudi Arabia has threatened to withdraw from the Olympics unless a female judo athlete was allowed to wear her headscarf in competition, The Telegraph reported on Friday.
Also read:
ഒളിമ്പിക്സ്: സൗദി ജൂഡോ വനിതാ താരത്തിന് ഹിജാബ് ധരിക്കുന്നതിന് വിലക്ക്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

