ADVERTISEMENT
(www.kvartha.com 19.06.2016) കോപ്പയിലെ ക്വാര്‍ട്ടറില്‍ മെക്‌സിക്കോടെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ചിലി സെമിയില്‍ കടന്നു. എഡ്വാര്‍ഡ് വര്‍ഗാസിന്റെ നാല് ഗോളുകളുടെ അകമ്പടിയോടെ ആധികാരികമായാണ് ചിലിയുടെ സെമി പ്രവേശം. ചിലിക്കായി വര്‍ഗാസിനെ കൂടാതെ എഡ്‌സണ്‍ പുച്ച് രണ്ട് ഗോളുകളും അലക്‌സ് സാഞ്ചസ് ഒരു ഗോളും നേടി.
കളിക്കളത്തില്‍ മെക്‌സിക്കോ താരങ്ങളെ നോക്കുകുത്തിയാക്കിയാണ് ചിലി വിജയിച്ചത്. 16 ാം മിനുട്ടില്‍ പുച്ചിലൂടെയാണ് ചിലി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. സാഞ്ചസ് നല്‍കിയ പാസ് പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി ഗോള്‍ വര്‍ഷം തന്നെയായിരുന്നു. 45 മിനുട്ടില്‍ ചിലി അഞ്ച് ഗോളുകള്‍ നേടി. 44 ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ വര്‍ഗാസ് രണ്ടാം പകുതിയില്‍ ഹാട്രിക്ക് നേടി തന്റെ ഗോള്‍ പട്ടികപൂര്‍ത്തിയാക്കി. ക്വാര്‍ട്ടറിലെ ഗോളുകളോടെ കോപ്പ അമേരിക്കയിലെ ഗോള്‍ വേട്ടയില്‍ വര്‍ഗാസ് മുന്നിലെത്തി. 49 ാം മിനുട്ടിലാണ് സാഞ്ചസിന്റെ ഗോളുകള്‍. 87 ാം മിനുട്ടില്‍ പുച്ച് തന്റെ രണ്ടാം ഗോള്‍ നേടി ചിലി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയ ചിലിയുടെ സൂപ്പര്‍ താരം വിദാലിന് അടുത്ത കളി നഷ്ടമാകും. അത് സെമിയില്‍ ചിലിക്ക്് തിരിച്ചടിയാകും.

Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
Keywords: Football, Sports, World, America, Semi Final, Chili, Mexico, Copa America, 7 Goals.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.