ഷൂട്ടൗട്ടില്‍ പെറുവിനെ തകര്‍ത്ത് കൊളംബിയ സെമിയില്‍

 


ADVERTISEMENT

(www.kvartha.com 18.06.2016) കോപ്പ അമേരിക്ക് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച് കൊളംബിയ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനില പാലിച്ചതിനാല്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം 4-2 എന്ന നിലയില്‍ കൊളംബിയ സ്വന്തമാക്കുകയായരിന്നു. പന്ത്രണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കൊളംബിയ കോപ്പ അമേരിക്കയില്‍ സെമിയില്‍ കടക്കുന്നത്.

ഷൂട്ടൗട്ടില്‍ പെറുവിനെ തകര്‍ത്ത് കൊളംബിയ സെമിയില്‍

ശക്തകരായ ബ്രസീലിനെതിരെ റഫറിയുടെ പിഴവില്‍ വീണുകിട്ടിയ ക്വാര്‍ട്ടര്‍ ചാന്‍സ് പക്ഷേ കൊളംബിയയ്‌ക്കെതിരെ മുതലാക്കാന്‍ പെറുവിനായില്ല. ഗോള്‍ കീപ്പര്‍ ഡോവിഡ് ഒസ്പിന കൊളംബിയയുടെ  വിജയശില്‍പ്പിയായി. ഷൂട്ടൗട്ടില്‍ പെറുവിന്റെ രണ്ട് ഷോട്ടുകള്‍ ഒസ്പിനയുടെ പ്രകടനത്തില്‍ നിശ്പ്രഭമായി. ആദ്യ രണ്ട് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 2-2 സമനിലയായിരുന്ന പെറു അത്ഭുതം സൃഷ്ടിക്കുമെന്ന് കരുതിയെങ്കിലും മൂന്ന്, നാല് ഷോട്ടുകള്‍ തട്ടിയകറ്റി ഒസ്പിന കൊളംബിന്‍ വിജയം അനായാസമാക്കി.



കൊളംബിയയുടെ ആദ്യ അവസരം അനായാസമായി വലയിലെത്തിച്ച് ക്യാപ്റ്റന്‍ ഡേവിഡ് റോഡ്രിഗസ് ലീഡ് നേടി. രണ്ടാം ഷോട്ട് യുവാന്‍ ഗ്വില്ലര്‍മോ വലയിലെത്തിച്ചെങ്കിലും റൂഡിയാസ് മിസ്റ്റിച്ച്, റെനാറ്റോ ടാപിയ എന്നിവര്‍ പെറുവിനായി ഗോള്‍ നേടിയതോടെ വീണ്ടു ഇരുടീമുകളും സമനിലയിലായി. മൂന്ന്, നാല് ഷോട്ടുകളും മൗറിഷ്യോ മൊറേനോ, സെബാസ്റ്റ്യന്‍ പെരസ് എന്നിവര്‍ കൃത്യമായി പോസ്റ്റുകളിലെത്തിച്ചു. പെറുവിനായി മൂന്ന്, നാല് ഷോട്ടുകളെടുത്ത മിഗേല്‍, ക്രിസ്റ്റിയന്‍ എന്നിവരുടെ അവസരം പാഴാക്കിയതോടെ 12 വര്‍ഷങ്ങള്‍ക്കുശേഷം കൊളംബിയ കോപ്പ അമേരിക്ക സെമിയില്‍. കളിയുടെ തുടക്കംമുതല്‍ പെറു പൊരുതി കളിച്ചെങ്കിലും മുന്നേറ്റങ്ങളെല്ലാം കൊളംബിയന്‍ പ്രതിരോധത്തില്‍ അവസാനിക്കുകയായിരുന്നു.
ഷൂട്ടൗട്ടില്‍ പെറുവിനെ തകര്‍ത്ത് കൊളംബിയ സെമിയില്‍

Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം










തലയെടുപ്പോടെ നീലപ്പട ക്വാര്‍ട്ടറില്‍; കോപ്പയില്‍ എതിര്‍ വല കുലുക്കിയത് 10 തവണ

Keywords:  Football, Sports, World, America, Semi Final, Colambia, Peru, Penalty Shootout, Copa America.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia