കോപ്പ അമേരിക്ക: വിവാദ പെനാല്‍ട്ടിയില്‍ ചിലിക്ക് വിജയം, ബൊളീവിയ പുറത്ത്

 


ADVERTISEMENT

(www.kvartha.com 11.06.2016) കോപ്പ അമേരിക്കയില്‍ ബൊളീവിയയ്‌ക്കെതിരായ മത്സരത്തിലെ അവസാനം ലഭിച്ച അനര്‍ഹ പെനാല്‍ട്ടിയുടെ സഹായത്താല്‍ ചിലിക്ക് ഒരു ഗോള്‍ വിജയം. നാലാം മിനുട്ടില്‍ ബൊളീവിയയുടെ റൊണാള്‍ഡ് മഞ്ഞക്കാര്‍ഡ് വാങ്ങിയതൊഴിച്ചാല്‍ പ്രധാന സംഭവങ്ങളൊന്നും ആദ്യപകുതിയിലുണ്ടായിരുന്നില്ല. ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനുട്ടില്‍ തന്നെ വിദാല്‍ ചിലിയെ മുന്നിലെത്തിച്ചു. ആദ്യാവസാനം പരുക്കന്‍ കളി പുറത്തെടുത്ത ബൊളീവിയ 61 ാം മിനുട്ടില്‍ ജസ്മാനിയിലൂടെ തിരിച്ചടിച്ച് സമനില നേടി.

 
കോപ്പ അമേരിക്ക: വിവാദ പെനാല്‍ട്ടിയില്‍ ചിലിക്ക് വിജയം, ബൊളീവിയ പുറത്ത്


സമനില മതിയെന്നുറപ്പിച്ച ബൊളീവിയ പ്രതിരോധ നിര ശക്തമാക്കിയതോടെ ചിലി ആശങ്കയിലായി. നിശ്ചിത സമയം അവസാനിച്ച് 12 മിനുട്ടോളം റഫറി ഇഞ്ചുറി ടൈം അനുവദിച്ചു. ഇഞ്ചുറി ടൈമിന്റെ 10 ാം മിനുട്ടില്‍ റഫറി ചിലിക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചു. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഒരു ക്രോസ് തടയാനുള്ള ഗ്യുട്ടിരെസിന്റെ ശ്രമത്തിന് റഫറിയുടെ തീര്‍ത്തും അനര്‍ഹമായ വിധി.



അനര്‍ഹ പെനാല്‍ട്ടി ഒരര്‍ത്ഥത്തിലും അംഗീകരിക്കാനാവാതെ ലൈന്‍ റഫറി ഓടിയെത്തി റഫറിയോട് കാര്യം ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് മിനുട്ടിനുശേഷം ബൊളീവിയന്‍ താരങ്ങളെയും ആരാധകരെയും ഒരുപോലെ വേദനിപ്പിച്ച് കൊണ്ട് വിദാലിന്റെ ഷോട്ട് വലയില്‍. പ്രതീക്ഷകള്‍ അസ്തമിച്ച് ബൊളീവിയ കോപ്പയില്‍ നിന്നും പുറത്തേക്ക്.

കോപ്പ അമേരിക്ക: വിവാദ പെനാല്‍ട്ടിയില്‍ ചിലിക്ക് വിജയം, ബൊളീവിയ പുറത്ത്

Related News:  കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം



കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം




Keywords: America, World, Football, Sports, Copa America, Wins, Bolivia, Chili.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia