നാലടിച്ച് അര്‍ജന്റീന; കളി മെനഞ്ഞ് മെസി

 


ADVERTISEMENT

(www.kvartha.com 19.06.2016) കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ തകര്‍ത്ത് നിലവിലെ ഫൈനലിസ്റ്റായ അര്‍ജന്റീന സെമി ഫൈനലില്‍ കടന്നു. വെനസ്വേലയുടെ ഒന്നിനെതിരെ നാലു ഗോളുകള്‍ അടിച്ചുകൊടുത്താണ് നീലപ്പട വിജയം ആഘോഷിച്ചത്. ഹിഗ്വയ്‌ന്റെ ഇരട്ടഗോളും മെസ്സിയുടെയും ലമേലയുടെയും ഓരോ ഗോളുകളും ആയപ്പോള്‍ വെനസ്വേലന്‍ പതനം പൂര്‍ത്തിയായി. വിമര്‍ശകരുടെ നാക്ക് പിഴുതെടുക്കും വിധമായിരുന്നു മെസിയുടെ പ്രകടനം. ഒരു ഗോള്‍ അടിക്കുകയും രണ്ട് ഗോളുകള്‍ക്ക് വഴി വെക്കുകയും ചെയ്ത മെസി കളിക്കളത്തില്‍ പറന്നു കളിച്ചു. തുടക്കം മുതലെ മെസ്സി-ഹിഗ്വയ്ന്‍ സഖ്യം വെനസ്വേലന്‍ ബോക്‌സില്‍ ആക്രമണം നടത്തിക്കൊണ്ടേയിരുന്നു. എട്ടാം മിനുട്ടില്‍ തന്നെ ഹിഗ്വെയ്‌നിലൂടെ ഫലവും കണ്ടു. മെസിയുടെ പാസ് സ്വീകരിച്ച ഹിഗ്വയ്ന്‍ ഒട്ടും ആലോചിക്കാതെ വല കുലുക്കി. സ്‌കോര്‍: 1-0

നാലടിച്ച് അര്‍ജന്റീന; കളി മെനഞ്ഞ് മെസി

ആദ്യം മുതലേ ഫൗളുകള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. 28 ാം മിനുട്ടില്‍ തുറന്ന അവസരം കിട്ടിയ ഹിഗ്വെയ്ന്‍ രണ്ടാം ഗോളും നേടി ലീഡുയര്‍ത്തി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായ വെനസ്വേല ഉണര്‍ന്നുകളിച്ചെങ്കിലും ഗോള്‍ മത്രം പിറന്നില്ല. 42 ാം മിനുട്ടില്‍ ഗോള്‍ നേടാനുള്ള മികച്ച അവസരം വീണു കിട്ടിയ വെനസ്വേല അത് പാഴാക്കുകയും ചെയ്തു. റൊമേറോയുടെ ഫൗളിലൂടെ ലഭിച്ച പെനാള്‍ട്ടി എടുക്കാനെത്തിയ ലൂയിസ് സെയ്ജാസ് അവസരം കളഞ്ഞുകുളിച്ചു. സ്‌കോര്‍ 2-0 എന്ന നിലയില്‍ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ പത്താം മിനുട്ടില്‍ പെനാള്‍ട്ടി കളഞ്ഞ സെയ്ജാസിനെ പിന്‍വലിച്ച് ജുആന്‍പിയെ ഇറക്കി. 60 ാം മിനുട്ടില്‍ നിക്കോളാസ് ഗെയ്ട്ടണ്‍ നല്‍കിയ പാസ് വലയിലെത്തിച്ച് മെസി ലീഡുയര്‍ത്തി. മൂന്ന് ഗോളുകള്‍ക്ക് പിന്നിലായെങ്കിലും മികച്ച തിരിച്ചുവരവ് നടത്തി വെനസ്വേല എല്ലാവരെയും ഞെട്ടിച്ചെങ്കിലും ഗോളെന്നുറച്ച പല അവസരങ്ങളും ചെറിയ പിഴവ് കൊണ്ട് നഷ്ടപ്പെട്ടു.



70 ാം മിനുട്ടില്‍ അവരുടെ മുന്നേറ്റത്തിന് ഫലം കണ്ടു. ഗുവേര നല്‍കിയ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് സലോമണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും  ഒരു മിനുട്ട് കഴിയും മുമ്പേ നാലാം ഗോള്‍ നേടി നീലപ്പട സെമി ഉറപ്പിച്ചു. മെസി നല്‍കിയ മനോഹര പാസ് വലയിത്തെിച്ച് എറിക്ക് ലമേല വെനസ്വേലയെ കോപ്പയില്‍ നിന്നും പറഞ്ഞു വിട്ടു.

സെമിയില്‍ ഗോള്‍ നേടിയതോടെ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ബാറ്റിസ്റ്റിയൂട്ടിയയുടെ 54 ഗോള്‍ റെക്കോര്‍ഡിനൊപ്പം മെസിയും എത്തി. 54 ഗോളികളാണ് ഇരുവരും ടീമിനായി നേടിയത്. മെസി രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ല എന്ന് അലമുറയിടുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു ഈ കോപ്പയില്‍ മെസിയുടെ പ്രകടനം.

തോല്‍വിയറിയാതെയെത്തിയ നീലപ്പടയെ സെമിയില്‍ നേരിടുന്നത് ആതിഥേയരായ അമേരിക്കയാണ്.
നാലടിച്ച് അര്‍ജന്റീന; കളി മെനഞ്ഞ് മെസി

Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം











ഷൂട്ടൗട്ടില്‍ പെറുവിനെ തകര്‍ത്ത് കൊളംബിയ സെമിയില്‍

Keywords: Football, Sports, World, America, Semi Final, Argentina, Venezuela, Penalty Missed, Copa America, Mesi, Higuein.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia