Allegation | സോഷ്യല്‍ മീഡിയിലൂടെ കുടുംബത്തിനെതിരെ അധിക്ഷേപവും ഭീഷണിയും: പി പി ദിവ്യ പൊലീസില്‍ പരാതി നല്‍കി
● കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്കാണ് പരാതി നല്‍കിയത്.
● കണ്ണപുരം പൊലീസിലും ദിവ്യ സമാന പരാതി നല്‍കിയിരുന്നു.
● മകളെ കൊല്ലുമെന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭീഷണി.
കണ്ണൂര്‍: (KVARTHA) മുന്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി പി ദിവ്യക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും വ്യക്തിഹത്യയും കൊലവിളിയും നടത്തുന്നെന്ന് പരാതി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാറിന് പരാതി നല്‍കി. ചൊവ്വാഴ്ചയാണ് പി പി ദിവ്യ പരാതി നല്‍കിയത്.
പി പി ദിവ്യക്കെതിരെ വ്യക്തിഹത്യ നടത്തിയതായി പറയുന്ന യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനെതിരെയും മകളെ കൊല്ലുമെന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാം പേജില്‍ കമന്റിലൂടെ ഭീഷണി മുഴക്കിയ തൃശ്ശൂര്‍ സ്വദേശി വിമല്‍ എന്ന പ്രൊഫൈല്‍ ഉടമക്കെതിരെയും ന്യൂസ് കഫേ ലൈവ് യൂട്യൂബ് ചാനലിനെതിരെയുമാണ് പി പി ദിവ്യ പരാതി നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുന്നേ കണ്ണപുരം പൊലീസിലും ദിവ്യ സമാനമായ മറ്റ് രണ്ടു കേസുകളില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരികയാണ്. ഇതിനിടെയാണ് പുതിയ പരാതി നല്‍കിയത്. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ പി പി ദിവ്യ ഇപ്പോള്‍ ജാമ്യത്തിലാണ്.
#PPDivya #cyberbullying #onlineabuse #Kerala #policecomplaint #socialmedia