Legal Action | ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ നിയമനടപടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുട്ടിയുടെ പൊക്കിള്‍ക്കൊടിയും സ്വയം വേര്‍പെടുത്തി.
● വീഡിയോയില്‍ വിശദീകരണവും തേടി.
● ദൃശ്യങ്ങള്‍ 14 ലക്ഷം പേരാണ് കണ്ടത്.
● ലിംഗ നിര്‍ണയം നടത്തിയതിന് നേരത്തെയും നടപടി.
ചെന്നൈ: (KVARTHA) യൂട്യൂബറും ഫുഡ് വ്‌ലോഗറുമായ ഇര്‍ഫാന്‍ വീണ്ടും പ്രശ്നത്തില്‍ അകപ്പെട്ടു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് നിയമനടപടി നേരിടുകയാണ്. സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ നിന്ന് ചിത്രീകരിച്ച പ്രസവത്തില്‍ കുട്ടിയുടെ പൊക്കിള്‍ക്കൊടി സ്വയം വേര്‍പെടുത്തുകയും ചെയ്ത സംഭവത്തിലാണ് യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനെതിരെ കേസെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

പൊക്കിള്‍ക്കൊടി വേര്‍പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ തന്റെ യുട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് (ഡിഎംഎസ്) ഇര്‍ഫാനും സ്വകാര്യ ആശുപത്രിക്കും കാരണം കാണിക്കല്‍ നോട്ടീസ് നോട്ടീസ് നല്‍കിയതായി മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജെ. രാജമൂര്‍ത്തി പറഞ്ഞു.
പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇര്‍ഫാനെ ഇതിന് അനുവദിച്ച ഡോക്ടര്‍ക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വീഡിയോയില്‍ വിശദീകരണവും തേടി.
അതേസമയം, യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ രണ്ട് ദിവസം കൊണ്ട് 14 ലക്ഷം പേരാണ് കണ്ടത്. എന്നാല്‍ വിവാദമായതിന് പിന്നാലെ വീഡിയോ ചാനലില്‍നിന്ന് നീക്കി. ഭാര്യ ഗര്‍ഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിര്‍ണയ പരിശോധന നടത്തുകയും വിവരങ്ങള്‍ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇര്‍ഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.
#youtuber #childbirth #privacy #medicalethics #socialmedia #india #healthcare #legalissues