സിപിഎം സ്കൂളുകൾക്ക് പ്രത്യേക പരിഗണനയോ?: മിഥുൻ്റെ മരണത്തിൽ പ്രതിപക്ഷം സംശയം ഉന്നയിച്ചു
 

 
Opposition Leader V.D. Satheesan Questions Government and Education Department Over Student Mithun's Electrocution Death in Kollam School
Opposition Leader V.D. Satheesan Questions Government and Education Department Over Student Mithun's Electrocution Death in Kollam School

Photo Credit: Facebook/V D Satheesan

● സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും സതീശൻ വിമർശിച്ചു.
● 'ഒരു മകനെ അനാസ്ഥയിൽ നഷ്ടപ്പെട്ടു'.
● 5 വർഷം മുൻപ് പാമ്പുകടിയേറ്റ് മരണം.
● 'സ്കൂൾ ഭൗതിക സാഹചര്യങ്ങൾ ഓഡിറ്റ് ചെയ്യണം'.
● 'തേവലക്കര സ്കൂളിന് ഫിറ്റ്നസ് ലഭിച്ചതിൽ സംശയം'.

തിരുവനന്തപുരം: (KVARTHA) കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് അദ്ദേഹം ചോദിച്ചു. 'ഒരു മകനെയാണ് നിങ്ങളുടെ അനാസ്ഥയിൽ നഷ്ടപ്പെട്ടത്', പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അഞ്ചു വർഷം മുൻപാണ് വയനാട്ടിൽ പത്തുവയസ്സുകാരി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത്. ഇന്ന് മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും മരിച്ചു. എന്ത് സുരക്ഷയാണ് നമ്മുടെ സ്‌കൂളുകളിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ ഓഡിറ്റ് ചെയ്യാൻ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയ്യാറാകണം. ക്ലാസ് മുറിയിൽ പത്തുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചപ്പോഴും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നതാണ്. എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയ്യാറായില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തേവലക്കര സ്‌കൂളിൽ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ട് വർഷങ്ങളായി. അതിനു താഴെയാണ് സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്നത്. ക്ലാസ് മുറിയിലെ ജനലിലൂടെയാണ് മിഥുൻ സൈക്കിൾ ഷെഡിൻ്റെ മേൽക്കൂരയിലേക്ക് ഇറങ്ങിയത്. ഷോക്കേറ്റ ശേഷം വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ കാലതാമസം ഉണ്ടായെന്നും ആരോപണമുണ്ട്. ഇത്രയും അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചത്? സിപിഎം നേതൃത്വത്തിലുള്ള സ്‌കൂൾ ആയതുകൊണ്ടാണോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്? അതോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂൾ ഇത്രയും കാലം പ്രവർത്തിച്ചത്? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ട്.

ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിനു പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലും. എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. ചോദിക്കാനും പറയാനും ഇവിടെ ഒരു സർക്കാരില്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും പിൻവാതിൽ നിയമനങ്ങളിലും മാത്രമാണ് സർക്കാരിന്റെ ശ്രദ്ധ. തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. ഇത്തരം അനാസ്ഥ സംസ്ഥാനത്തെ ഒരു വിദ്യാലയങ്ങളിലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
 

സ്കൂളുകളിലെ സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് എന്ത് ചെയ്യാൻ കഴിയും? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമൻ്റ് ചെയ്യുക.

Article Summary: VD Satheesan questions government over student's electrocution death.

#VDSatheesan #SchoolSafety #KollamTragedy #KeralaPolitics #ElectrocutionDeath #Opposition

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia