Triumph | 'ചെങ്കോട്ടയാണ് ഈ ചേലക്കര', കെ രാധാകൃഷ്ണന്റെ പോസ്റ്റ്; പ്രദീപിന്റെ ഭൂരിപക്ഷം 11,000 ലേക്ക് 

 
UR Pradeep Secures Landslide Victory in Chelakkara Bypoll

Photo Credit: Facebook/ UR Pradeep

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കെ രാധാകൃഷ്ണന്‍ എംപി പ്രതികരണവുമായി രംഗത്തെത്തി. 
● 28 വര്‍ഷമായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലം.
● യു ആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 10000 കടന്നു. 

തൃശൂര്‍: (KVARTHA) ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിന്റെ ഭൂരിപക്ഷം 10000 കടന്നു. ഇവിഎം മെഷീനിലെ വോട്ടെണ്ണല്‍ എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യു ആര്‍ പ്രദീപ് 10955 വോട്ടിന് ലീഡ് ചെയ്യുന്നു. യു ആര്‍ പ്രദീപ് (സിപിഎം) - 42009, രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 31718, കെ ബാലകൃഷ്ണന്‍ (ബിജെപി) - 18946 എന്നിങ്ങനെയാണ് എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നേടിയ വോട്ട് നില.

Aster mims 04/11/2022

അതിനിടെ, യു ആര്‍ പ്രദീപ് മുന്നേറുന്നതിനിടെ കെ രാധാകൃഷ്ണന്‍ എംപി പ്രതികരണവുമായി രംഗത്തെത്തി. 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്നാണ് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചത്. കഴിഞ്ഞ 28 വര്‍ഷമായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര. 

വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ വ്യക്തമായ മുന്‍തൂക്കമാണ് യു.ആര്‍ പ്രദീപ് നിലനിര്‍ത്തിയത്. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലേക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യു ആര്‍ പ്രദീപ് മത്സരിക്കാന്‍ എത്തിയത്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ദേശമംഗലം, വരവൂര്‍ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നേടിയ വോട്ട് നില: 

യു ആര്‍ പ്രദീപ് (സിപിഎം) - 42009
കെ ബാലകൃഷ്ണന്‍ (ബിജെപി) - 18946
രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 31718
കെ ബി ലിന്‍ഡേഷ്  (സ്വതന്ത്രന്‍) - 138
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍) - 2661
ഹരിദാസന്‍ (സ്വതന്ത്രന്‍) - 101

#ChelakkaraBypoll #KeralaElections #URPradeep #LDF #KeralaPolitics #ElectionResults

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia