Politics | മുന്‍ ഡെമോക്രാറ്റ് തുള്‍സി ഗബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി ട്രംപ് തിരഞ്ഞെടുത്തു

 
Trump picks ex-Democrat Tulsi Gabbard to be Director of National Intelligence

Photo Credit: X/Tulsi Gabbard and Donald J. Trump

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്നു.
● വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചവരില്‍ ഒരാള്‍. 
● ഹവായിയില്‍ നിന്നുള്ള മുന്‍ ജനപ്രതിനിധി സഭാംഗം.
● ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാഷിങ്ടന്‍: (KVARTHA) മുന്‍ ഡെമോക്രാറ്റ് തുള്‍സി ഗബാര്‍ഡിനെ (Tulsi Gabbard-43) നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. യുഎസ് ജനപ്രതിനിധിസഭാ മുന്‍ അംഗമാണ് തുള്‍സി ഗബാര്‍ഡ്. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുള്‍സി നേരത്തേ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്നു. ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്‌സെത് തീവ്രനിലപാട് മൂലം സേനയുമായി തല്ലിപ്പിരിഞ്ഞ് രാജിവയ്ക്കുകയായിരുന്നു. 

Aster mims 04/11/2022

തന്റെ അതുല്യമായ കരിയറില്‍ തുള്‍സി ഗബാര്‍ഡ് നിര്‍ഭയത്വമാണ് പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. തന്റെ വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിചയസമ്പന്നരെ മറികടന്ന് തുള്‍സിയെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി ട്രംപ് തിരഞ്ഞെടുത്തത്. 

ഹവായിയില്‍ നിന്നുള്ള മുന്‍ ജനപ്രതിനിധി സഭാംഗമായ തുള്‍സി ഗബാര്‍ഡ്, യുഎസ് പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണ്. അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യയുമായുള്ള ബന്ധം. ഭഗവദ്ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് പതിറ്റാണ്ടിലേറെ ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ അംഗമായിരുന്നു. കൂടാതെ ഇറാഖിലും കുവൈത്തിലും തുള്‍സി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തില്‍ തുള്‍സിയും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ട തുള്‍സി ഇത്തവണ പ്രസിഡന്റ് തിരഞ്ഞെുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചവരില്‍ തുള്‍സിയുമുണ്ടായിരുന്നു.

റിപ്പബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിലെ അവതാരകന്‍ പീറ്റ് ഹെഗ്സെത് പ്രതിരോധ സെക്രട്ടറിയാകും. സെനറ്റര്‍ മാര്‍ക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറി, അറ്റോര്‍ണി ജനറലായി മാറ്റ് ഗെയ്റ്റ്‌സ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി അര്‍കെന്‍സ മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവന്‍ വിറ്റ്‌കോഫ്, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം എന്നിവരുടെയും നിയമനം പ്രഖ്യാപിച്ചു. 

യുഎസ് സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയില്‍നിന്നുള്ള സെനറ്റര്‍ ജോണ്‍ തൂന്‍ തിരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന ട്രംപിന്റെ വിശ്വസ്തന്‍ റിക്ക് സ്‌കോട്ട് രഹസ്യവോട്ടെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ത്തന്നെ പുറത്തായി. നൂറംഗ സെനറ്റില്‍ 52 സീറ്റുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.

#TulsiGabbard #Trump #USpolitics #appointment #intelligence


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia