Accuses | മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പര്‍ദ്ധ ഇളക്കിവിടുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പി സി ജോര്‍ജിനെതിരെ പരാതി നല്‍കി എസ്ഡിപിഐ
![PC George, politician, Kerala](https://www.kvartha.com/static/c1e/client/115656/uploaded/8f003f1728a43efa502b33c89dab6a82.jpg?width=730&height=420&resizemode=4)
![PC George, politician, Kerala](https://www.kvartha.com/static/c1e/client/115656/uploaded/8f003f1728a43efa502b33c89dab6a82.jpg?width=730&height=420&resizemode=4)
● 2025 ജനുവരി 6-ന് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിലാണ് നടപടി.
● 'ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളെയും രാജ്യദ്രോഹികളായി മുദ്രകുത്തുന്നു'.
● 'ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിന് മുസ്ലിംകളോട് വിദ്വേഷമുണ്ടാക്കാന്‍ ഉദ്ദേശിച്ചു'.
മലപ്പുറം: (KVARTHA) മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി എസ്ഡിപിഐ. ജനം ടിവി ചര്‍ച്ചയില്‍ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പര്‍ദ്ധ ഇളക്കിവിടുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പരാതി. മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്പി എന്നിവര്‍ക്ക് എസ്ഡിപിഐ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീന്‍ പരാതി നല്‍കി.
2025 ജനുവരി 6-ന് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിലാണ് നടപടി. പ്രസ്താവന ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളെയും അധിക്ഷേപിക്കുന്നതും രാജ്യദ്രോഹികളായി മുദ്രകുത്തുന്നതുമാണ്. താനൊരു ഇന്ത്യന്‍ പൗരനും മുസ്ലിമുമാണ്. പ്രസ്തുത അധിക്ഷേപങ്ങള്‍ ഒരു മുസ്ലിം എന്ന നിലയില്‍ തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതും മതവികാരം വ്രണപ്പെടുത്തിയിട്ടുള്ളതുമാണ്. സര്‍വോപരി അത് തന്റെ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നതും മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നും ശംസുദ്ദീന്റെ പരാതിയില്‍ പറയുന്നു.
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളും തീവ്രവാദികളും ഭീകരവാദികളുമാണെന്നും ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് തുടങ്ങിയ പരാമര്‍ശങ്ങളുമാണ് പി.സി ജോര്‍ജ് നടത്തിയതെന്നും അത്യന്തം നീചവും പ്രകോപനപരവുമായ പ്രസ്താവനയാണ് പി.സി ജോര്‍ജ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിന് മുസ്ലിംകളോട് വിദ്വേഷമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് പി.സി ജോര്‍ജ് മനപ്പൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
#PCGeorge #SDPI #HateSpeech #Kerala #India #Politics #Controversy #Religion