Demand | 'നിയമത്തിന് അതീതരാണെന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ധാരണ മാറണം'; പിപി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
● നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം.
● പി പി ദിവ്യ കേരള മാര്‍ക്സിസ്റ്റ് ഗുണ്ട.
● നിരവധി ക്രിമിനല്‍ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തി.
തിരുവനന്തപുരം: (KVARTHA) കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ (Naveen Babu) മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപണവിധേയ ആയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ (PP Divya) കീഴടങ്ങിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തങ്ങള്‍ നിയമത്തിന് അതീതരാണെന്നും നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ധാരണ മാറണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാര്‍ക്സിസ്റ്റ് ഗുണ്ടയായ പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. നിയമത്തിന്റെ പൂര്‍ണ്ണവും വ്യക്തവുമായ പ്രയോഗത്തിലൂടെ അത് മാറ്റാന്‍ കഴിയുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അഭിമാനിയും കഠിനാധ്വാനിയുമായ നവീന്‍ബാബുവിനെ അപമാനിക്കുകയും വേട്ടയാടുകയും ജീവനൊടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്ത്, അദ്ദേഹത്തിന്റെ കുടുംബത്തെ എന്നെന്നേക്കുമായി തകര്‍ക്കുകയാണ് അവര്‍ ചെയ്തത്. ആ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും നീതി ലഭിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ എക്സിലൂടെ അഭിപ്രായപ്പെട്ടു.
അതേസമയം കീഴടങ്ങിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്ന കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്തുനിന്നാണ് പൊലീസില്‍ കീഴടങ്ങിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എവിടെവെച്ചാണ് അറസ്റ്റ് ചെയ്തതെന്നതടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിവ്യ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.
പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധി പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു.
ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് ശേഷം പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഹാജരാക്കി, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
#rajivchandrasekhar #ppdivya #kannur #edmcdeathcase #keralapolitics #justicefornaveenbabu
This Kerala Marxist bully & goon #PPDivya , shd be prosecuted for each and every of the many violations of criminal law - defamation, criminal intimidation and so many others.
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) October 29, 2024
This perception amongst Kerala Commies that they r above the law , can escape the law must change - by… https://t.co/TGwRhs7of4