Politics | 'പിആര്‍ ഏജന്‍സികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സംഘി ഇടക്ക് പുറത്തേക്ക് വരുന്നു'; പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായിയുടെ പരമാര്‍ശത്തിനെതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ADVERTISEMENT
● നടത്തിയത് വര്‍ഗീയ പരാമര്‍ശം.
● സുരേന്ദ്രന്റെ അവസരം ഇല്ലാതാക്കി.
● ആരോപണങ്ങള്‍ പോസിറ്റീവ് ഗുണം.
പാലക്കാട്: (KVARTHA) മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ (Panakkad Thangal) മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ (Rahul Mankadathil). മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശമെന്നും കെ സുരേന്ദ്രനായി പിആര്‍ ഏജന്‍സി എഴുതിയത് മുഖ്യമന്ത്രിക്ക് മാറിക്കൊടുത്തതാകാമെന്നും രാഹുല്‍ പറഞ്ഞു.
പാണക്കാട് തങ്ങള്‍ക്കെതിരെ പിണറായിയുടെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. സുരേന്ദ്രന് സംസാരിക്കാന്‍ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുല്‍ പറഞ്ഞു. തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം തിരഞ്ഞെടുപ്പില്‍ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സ്വാദിഖ് അലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്ന ആളാണെന്നായിരുന്നു പിണറായി പറഞ്ഞത്. നേരത്തേയുള്ള തങ്ങള്‍ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സംഘിയാണെന്നാണ് കെ.എം ഷാജി പറഞ്ഞത്. പിണറായി വിജയന്‍ സംഘി ഓഫീസില്‍ നിന്ന് ചൊറി കുത്തിക്കുരുക്കുന്നയാളാണ്. ചൊറി വന്നവനെ മാന്താന്‍ പാണക്കാട്ടേക്ക് വരുന്ന പരിപാടി എല്ലാവരും തുടങ്ങിയിട്ടുണ്ട്. ഞങ്ങളൊന്നും വെറുതെ ഇരിക്കുകയാണെന്ന വിചാരം ഒരുത്തനും വേണ്ട. സ്വാദിഖ് അലി തങ്ങള്‍ കൃത്യമായ നിലപാടുകള്‍ എടുത്താണ് മുന്നോട്ട് പോകുന്നത്. മെക്കിട്ട് കേറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.
തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും രംഗത്തുവന്നിരുന്നു. പാണക്കാട് തങ്ങന്മാര്‍ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
#KeralaPolitics #PinarayiVijayan #PanakkadThangal #RahulMankadath #UDFLDF
