വീണ്ടും ട്വിസ്റ്റ്; നിലമ്പൂരിൽ പി വി അൻവറും അങ്കത്തിനിറങ്ങുന്നു; മത്സരം കടുക്കും

 
P.V. Anvar, former MLA of Nilambur.
P.V. Anvar, former MLA of Nilambur.

Photo Credit: Facebook/ PV Anvar

● ഡെറിക് ഒബ്രിയാനാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല.
● അൻവർ യു.ഡി.എഫ്. നേതൃത്വവുമായി അകന്നു.
● യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് തിരിച്ചടിയാകും.
● രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അൻവറുമായി ചർച്ച നടത്തി.
● യു.ഡി.എഫ്. സഹായം അൻവർ തള്ളി.
● തൃണമൂൽ കോൺഗ്രസ് കേരളത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നു.

മലപ്പുറം: (KVARTHA) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എ പി.വി. അൻവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. അൻവറിന് തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു. ദേശീയ നേതൃത്വത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 

കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാനാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് സംഘം ഞായറാഴ്ച കേരളത്തിലെത്തും.

നിലമ്പൂരിലെ സിറ്റിംഗ് എം.എൽ.എ. ആയിരുന്ന അൻവർ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സി.പി.ഐ.എമ്മുമായി അകന്ന അൻവർ, യു.ഡി.എഫ്. നേതൃത്വവുമായും അകന്നിരുന്നു. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷ വിമർശനം ഉയർത്തിയ അൻവർ മത്സര രംഗത്ത് വരുന്നത് യു.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പിണറായി സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അൻവർ രംഗത്ത് വരുന്നത് ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യു.ഡി.എഫ്. നേതൃത്വം ഭയക്കുന്നു.

അൻവർ മത്സരിക്കുമെന്ന് സൂചന നൽകിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. രാത്രി വീട്ടിലെത്തി അൻവറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച ഫലം കണ്ടില്ല. അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. 

യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ അസോസിയേറ്റ് അംഗമാക്കാമെന്ന യു.ഡി.എഫിൻ്റെ തീരുമാനം അൻവർ തള്ളിയിരുന്നു. യു.ഡി.എഫിലേക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് പറഞ്ഞ അൻവറിന് മത്സരിക്കാൻ പണം നൽകാമെന്ന് പറഞ്ഞ് സാധാരണക്കാരായ നിരവധിപ്പേർ രംഗത്ത് വന്നിരുന്നു.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവർ മത്സര രംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ചുവടുറപ്പിക്കാൻ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് നേരത്തെയും ശ്രമം നടത്തിയിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: P.V. Anwar, former MLA, will contest the Nilambur by-election as a Trinamool Congress candidate. This is expected to be a setback for UDF.

#NilamburByelection, #PVAnwar, #TrinamoolCongress, #KeralaPolitics, #UDF, #Election2025

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia