Governance Shift | ജമ്മു കശ്മീരില്‍ 6 വര്‍ഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുക്കം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒമര്‍ അബ്ദുല്ല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
● 2018ല്‍ റാംനാഥ് കോവിന്ദാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.
● 2019ലാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
● 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്.
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം (President's Rule) കേന്ദ്രം പിന്‍വലിച്ചു. കേന്ദ്രഭരണ പ്രദേശത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ആറുവര്‍ഷത്തോളമായി ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ഒമര്‍ അബ്ദുല്ല (Omar Abdullah) മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെങ്കില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കണമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സര്‍ക്കാര്‍ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്.
ഒമര്‍ അബ്ദുല്ല ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫാറൂഖ് അബ്ദുല്ലയാണ് ഒമര്‍ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
2018ല്‍ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ ഭരണം ആറ് മാസം പിന്നിട്ട വേളയിലായിരുന്നു നടപടി. അതേവര്‍ഷം ജൂണില്‍ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ തകര്‍ന്നതോടെയാണ് ഗവര്‍ണര്‍ ഭരണം ഏറ്റെടുത്തത്. 1996നു ശേഷം ആദ്യമായായിരുന്നു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്.
നിയമസഭാ തിരഞ്ഞടുപ്പില്‍ ഇന്‍ഡ്യ സഖ്യം വന്‍ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിച്ചത്. 48 സീറ്റുകളില്‍ ഇന്‍ഡ്യാ മുന്നണി വിജയിച്ചപ്പോള്‍ 29 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. സ്വതന്ത്രരും ഉമര്‍ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപി മൂന്ന് സീറ്റുകള്‍ നേടി. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്.
#JammuKashmir #Governance #Politics #OmarAbdullah #Elections #India
