Vandalism | തളിപ്പറമ്പില്‍ ഹൈമാസ്റ്റ് ലൈറ്റില്‍ സ്ഥാപിച്ച കെ സുധാകരന്റെ ഫോടോ അടിച്ചു തകര്‍ത്തതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനിയാഴ്ച രാത്രി ഇരുട്ടിയപ്പോഴാണ് സംഭവം.
● ആക്രമണത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍.
● ഒരു മാസം മുന്‍പാണ് ലൈറ്റ് ഉദ്ഘാടനം ചെയ്തത്.
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റില്‍ സ്ഥാപിച്ച കെ സുധാകരന്‍ എംപിയുടെ (K Sudhakaran) ഫോടോ നശിപ്പിച്ചതായി പരാതി. തൃച്ചംബരം കുഞ്ഞരയാലിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കാലിലെ ഫോടോയാണ് ഇരുളിന്റെ മറവില്‍ നശിപ്പിച്ചത്.
എംപിയുടെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള തുക കൊണ്ട് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലെ എംപിയുടെ ഫോടോ ശനിയാഴ്ച രാത്രി ഇരുട്ടിയപ്പോള്‍ അജ്ഞാതര്‍ അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് നഗരസഭാ കൗണ്‍സിലര്‍ സി പി മനോജ് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു.
ഒരു മാസം മുന്‍പാണ് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തത്. 5,41,343 രൂപ ചെലവിലാണ് ലൈറ്റ് സ്ഥാപിച്ചത്. കോണ്‍ഗ്രസ് കൊടിമരവും കൊടികളും നിരന്തരമായി നശിപ്പിക്കപ്പെടുന്ന കുഞ്ഞരയാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രതിഷേധിച്ചു.
#keralapolitics #vandalism #congress #ksudhakaran #taliparamba #politicalviolence
