Election Defeat | ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊണ്ട് പാർട്ടി പ്രവർത്തനം ശക്തമാക്കുമെന്ന് എം വി ജയരാജൻ


● പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാർ ജനസേവകരായി മാറണം.
● പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ എല്ലാവിധ ജനങ്ങളുമായി സഹകരിക്കണം.
● ബഹുജന നേതാക്കളായി പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരും പ്രവർത്തകരും മാറണം.
കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊണ്ടു കൊണ്ട് പാർട്ടി പ്രവർത്തനം ശക്തമാക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. തളിപ്പറമ്പിലെ സിപിഎം സമ്മേളന നഗരിയായ കെകെഎൻ പരിയാരം ഓഡിറ്റോറിയത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവി കടമയെന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി മലയോര തീര, കടലോര പ്രദേശങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പകുതിയോളം വോട്ടുകൾ സിപിഎമ്മിന് ലഭിച്ചിട്ടില്ല. പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാർ ജനസേവകരായി മാറണം.
ഇതിനായി പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ എല്ലാവിധ ജനങ്ങളുമായി സഹകരിക്കണം. ബഹുജന നേതാക്കളായി പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരും പ്രവർത്തകരും മാറണമെന്നും എല്ലാവിധ ജനങ്ങളുമായി രാഷ്ട്രീയ ഭേദമന്യേ ഇടപ്പെട്ട് പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.
ഈ വാർത്ത ഷെയർ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!
MV Jayarajan emphasized that after the Lok Sabha election defeat, efforts will be made to strengthen party activities, especially in coastal and hilly areas.
#MVJayarajan #CPIKozhikode #ElectionDefeat #PartyStrengthening #KeralaPolitics #CPIMNews