

● പി വി അൻവറിനെ ജാമ്യത്തിൽ വിടാനും കോടതി വിധിച്ചു.
● ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
● കസ്റ്റഡിയിൽ വെച്ചുകൊണ്ടുള്ള പൊലീസ് അപേക്ഷ കോടതി തള്ളി.
നിലമ്പൂർ: (KVARTHA) ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പി വി അൻവറിന് നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ഇതോടെ തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അൻവർ ഉടൻ പുറത്തിറങ്ങും.

ഞായറാഴ്ച രാത്രിയാണ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അൻവറിനെതിരെ കേസെടുത്തത്. ഈ കേസിൽ അൻവർ ഒന്നാം പ്രതിയാണ്.
അൻവറിനെ കൂടാതെ 11 പ്രതികളാണ് കേസിലുള്ളത്. മറ്റു നാല് പ്രതികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് അൻവറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളില്ലാതെയാണ് അൻവറിന് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് ലഭിച്ചാലുടൻ അൻവർ ജയിൽ മോചിതനാകും.
#PVAanwar #Nilambur #KeralaNews #BailGranted #ForestOfficeCase #CrimeNews