SWISS-TOWER 24/07/2023

Political Feud | പിവി അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി

 
P.V. Anvar to Face Legal Action, Says P. Shashi
P.V. Anvar to Face Legal Action, Says P. Shashi

Photo: Arranged

ADVERTISEMENT

● ആരോപണങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.
● പാര്‍ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം ഒന്നും പറയാനില്ല.
● മാധ്യമങ്ങള്‍ തന്നെ അറ്റാക് ചെയ്യുന്നുവെന്ന് ശശി.

കണ്ണൂര്‍: (KVARTHA) തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആളിക്കത്തവെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ (PV Anvar) നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി (P Shashi) പ്രതികരിച്ചു. 

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചു കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പി ശശി തലശ്ശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്ന് പി ശശി വ്യക്തമാക്കി.

Aster mims 04/11/2022

അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അന്‍വര്‍ അറ്റാക് ചെയ്താലും കുഴപ്പമില്ല. മാധ്യമങ്ങള്‍ എന്തിനാണ് എന്നെ അറ്റാക് ചെയ്യുന്നതെന്നായിരുന്നു ശശിയുടെ ചോദ്യം. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.

#KeralaPolitics #PVAnvar #PShashi #legalbattle #controversy #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia