Appointment | രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
![Rajendra Vishwanath Arlekar was sworn in as the Governor of Kerala](https://www.kvartha.com/static/c1e/client/115656/uploaded/14b250f4cbda4d303b6e83a3d0d26e53.jpg?width=730&height=420&resizemode=4)
![Rajendra Vishwanath Arlekar was sworn in as the Governor of Kerala](https://www.kvartha.com/static/c1e/client/115656/uploaded/14b250f4cbda4d303b6e83a3d0d26e53.jpg?width=730&height=420&resizemode=4)
● രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.
● ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം: (KVARTHA) കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈകോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.
ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനില്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചുമതലയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുക. ബീഹാര്‍ ഗവര്‍ണറായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി മാറ്റി നിയമിച്ചത്.
ആരിഫ് മുഹമ്മദ് ഖാന്റെ സംഭവ ബഹുലമായ അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം എത്തുന്ന അര്‍ലേക്കര്‍ ഇടതു സര്‍ക്കാരിനോട് എന്ത് സമീപനം ആകുമെന്ന കാര്യത്തില്‍ ആകാംക്ഷ ഉണ്ട്. ഗോവ സ്പീക്കറും മന്ത്രിയുമായി പ്രവര്‍ത്തിച്ച അര്‍ലേക്കര്‍ ആര്‍ എസ് എസ്സുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്. അതേ സമയം, അര്‍ലേക്കറുടെ വരവിനെ മുന്‍വിധിയോടെ സമീപിക്കേണ്ട കാര്യം ഇല്ലെന്നാണ് സിപിഎം നിലപാട്.
#KeralaGovernor #RajendraArlekar #KeralaPolitics #swearingin #India #governance