സസ്പെൻഷന് പിന്നാലെ പുതിയ കുരുക്ക്; എൻ പ്രശാന്ത് ഐഎഎസിനെതിരെ സർക്കാർ അന്വേഷണം

 
Kerala Government Orders Probe Against IAS Officer N Prasanth for Social Media Defamation

Photo Credit: Facebook/Prasanth N

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുതിർന്ന ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനാണ് നടപടി.
● അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ അന്വേഷിക്കും.
● കുറ്റപത്ര മെമ്മോയ്ക്ക് നൽകിയ മറുപടി തള്ളി.

തിരുവനന്തപുരം: (KVARTHA) മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന് കാട്ടി എൻ. പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സസ്പെൻഡ് ചെയ്ത് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് പ്രശാന്തിനെതിരെ പുതിയ നടപടി ഉണ്ടാകുന്നത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നതിലാണ് സർക്കാർ ഇപ്പോൾ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയാണ് ഈ കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആണ് പ്രസൻ്റിംഗ് ഓഫീസർ.

Aster mims 04/11/2022

മറുപടി തള്ളി, നടപടിക്രമങ്ങളിൽ പാകപ്പിഴകൾ

കുറ്റപത്ര മെമ്മോയ്ക്ക് പ്രശാന്ത് നൽകിയ മറുപടി തള്ളിക്കളയുന്നതായി അന്വേഷണ ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നു. മെമ്മോയിലെ കുറ്റങ്ങൾ പ്രശാന്ത് നിഷേധിച്ചുവെന്നും, ഇതിന് അദ്ദേഹം പറയുന്ന ന്യായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ പറയുന്നു. അതേസമയം, സർക്കാർ നടപടിയിൽ നിരവധി പാകപ്പിഴകളുണ്ടെന്നും വിമർശനമുയരുന്നുണ്ട്. പ്രശാന്ത് ആരോപണങ്ങൾ ഉന്നയിച്ചത് ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണ്. എന്നാൽ അന്വേഷണം നടത്തുന്നത് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥരാണ്. സസ്പെൻഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്പെൻഡ് ചെയ്ത് ഒൻപത് മാസങ്ങൾക്ക് ശേഷമാണ്. ഇതിനിടയിൽ മൂന്ന് തവണ അദ്ദേഹത്തിൻ്റെ സസ്പെൻഷൻ നീട്ടുകയും ചെയ്തിരുന്നു.
 

ഉദ്യോഗസ്ഥർ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ ഭരണത്തെ എങ്ങനെ ബാധിക്കും? ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്‍റഅ ചെയ്യൂ.

Article Summary: Kerala Govt orders probe against IAS N Prasanth for social media abuse.

#KeralaIAS #NPrasanth #GovernmentProbe #SocialMediaAbuse #Bureaucracy #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia