Missing | 'ശ്രീമതി പിപി ദിവ്യയെ കാണാനില്ല', പൊലീസില്‍ പരാതി നല്കി ആം ആദ്മി പാര്‍ട്ടി


● സെക്ഷന്‍ 57 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.
● പരാതി കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സ്വീകരിച്ചു.
● ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്.
കൊച്ചി: (KVARTHA) എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ (PP Divya) യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ലുക്ക് ഔട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പി.പി. ദിവ്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ പരാതി നല്കി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

കണ്ണൂരിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ കുറ്റാരോപിതയും കൂടിയായ ശ്രീമതി പിപി. ദിവ്യയെ കാണാനില്ലെന്ന് കാണിച്ചാണ് എഎപി കേരള സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കിയത്. എഎപി സംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയദേവ് പിപി നല്കിയ പരാതി കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സ്വീകരിച്ചതായും എഎപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
'ദിവ്യ, തിരിനാവ് സിആര്‍സി, സമീപം, ഇരിനാവ് - 670301 എന്ന വിലാസത്തില്‍ താമസിക്കുന്ന ജനപ്രതിനിധിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ഇവരെ 20 ഒക്ടോബര്‍ മുതല്‍ കാണാനില്ല' എന്ന് പരാതിയില്‍ പറയുന്നു. കേസിന്റെ പൊതു പ്രാധാന്യം കണക്കിലെടുത്ത്, 2011-ലെ കേരള പൊലീസ് ആക്ട് സെക്ഷന്‍ 57 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
അതിനിടെ, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, 'കോണ്‍ഗ്രസ് കേരള'യെന്ന എക്സ് പേജില്‍ ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചു. പ്രതിഷേധ സൂചകമായി പ്രതീകാത്മകമായി പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന്റെ പോസ്റ്റര്‍ ഇറക്കുകയായിരുന്നു.
കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നും എക്സ് പോസ്റ്റിലുണ്ട്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞ ദിവസം, 'പിപി ദിവ്യ വാണ്ടഡ്' എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു. അതേസമയം, പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ മാര്‍ച്ച് നടത്തി.
#PPDivya #MissingPerson #Kannur #NaveenBabu #Kerala #YouthCongress #Investigation
ADM നവീൻ ബാബു മരിച്ച കേസിലെ പ്രതി പി.പി. ദിവ്യയെ കണ്ടെത്താൻ കേരളാ പോലീസിനെ സഹായിക്കുന്നവർക്ക് @INCKerala വക ഒരു ലക്ഷം രൂപ ഇനാം. ദിവ്യ എവിടെയെന്നെന്നറിയുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കുക! pic.twitter.com/D5z7H5Jzhn
— Congress Kerala (@INCKerala) October 23, 2024