ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സിപിഎമ്മിന്റെ നിലപാടുകളെ വിമര്‍ശിച്ച് പ്രതിപക്ഷം
● മുസ്ലിം പത്രങ്ങളില്‍ പരസ്യം നല്‍കിയ നടപടിക്ക് കനത്ത വിമര്‍ശനം
● ബിജെപിയുമായി രഹസ്യബന്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു
ആദിത്യൻ ആറന്മുള
(KVARTHA) പാര്‍ട്ടി നേതാക്കളുടെയും സര്‍ക്കാരിന്റെയും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും നയങ്ങളും കാരണം സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കിടന്ന് കൈകാലിട്ടടിക്കുകയാണ് എന്നാണ് ഉയരുന്ന ആരോപണം. സര്‍ക്കാരിനെ ജനം എന്നേ മടുത്തുകഴിഞ്ഞുവെന്നാണ് പ്രതിപക്ഷ വിമർശനം. എന്നാല്‍ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന മൂല്യച്യുതി പ്രവര്‍ത്തകരെയും അനുഭാവികളെയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സിപിഎമ്മും ബിജെപിയും സമാനമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണ് ആക്ഷേപം.
ആവശ്യമില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിച്ച് ഇതെല്ലാം മറയ്ക്കാന്‍ നോക്കുന്നുണ്ടെങ്കിലും അതെല്ലാം തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് സ്വയം നാറിയിട്ടും സിപിഎമ്മിന് മതിയായിട്ടില്ല എന്നാണ് ഏറ്റവും അവസാനം രണ്ട് മുസ്ലിം പത്രങ്ങള്‍ക്ക് മാത്രം നല്‍കിയ തെരഞ്ഞെടുപ്പ് പരസ്യം വ്യക്തമാക്കുന്നത്.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിനൊപ്പം പോയത് ബിജെപി മറന്നിട്ടും സിപിഎമ്മിന് അത് ഉള്‍ക്കൊള്ളാനാകാത്ത മാനസികാവസ്ഥയാണുള്ളത്. അതുകൊണ്ടാണ് സന്ദീപിന്റെ സംഘപരിവാര്‍ ബന്ധം ആരോപിച്ച് ചിത്രംസഹിതം സിപിഎം പരസ്യം നല്‍കിയിരിക്കുന്നത്. ഇത് വലിയ അപഹാസ്യമായി മാറിയിരിക്കുകയാണ് എന്നാണ് ചിലരുടെ വിമർശനം. സന്ദീപ് വാര്യര്‍ ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ എകെ ബാലനും എംബി രാജേഷും അടക്കമുള്ള നേതാക്കാളുടെ പ്രതികരണങ്ങള്‍ പോസിറ്റീവായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബിജെപിക്കാര്‍ പോലും കാണിക്കാത്ത എതിര്‍പ്പാണ് സിപിഎമ്മില്‍ നിന്ന് ഉയര്‍ന്നുവന്നത്.
ഒരാള്‍ ബിജെപിയില്‍ ചേരുന്നതിന് എതിര്‍ക്കുന്നത് നമുക്ക് മനസിലാക്കാം. കാരണം അവരുടെ രാഷ്ട്രീയം മതേതര-ജനാധിപത്യ സ്വഭാവത്തിന് എതിരാണ്. സന്ദീപ് വാര്യര്‍ സംസ്ഥാന ബിജെപിയിലെ വലിയ നേതാവൊന്നും അല്ല. കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും എത്രത്തോളം വളരുമെന്ന് നമുക്കെല്ലാം ഊഹിക്കാവുന്നതേയുള്ളു.
പക്ഷെ, സന്ദീപിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം നടത്തുന്ന വിമര്‍ശനം
#CPM #KeralaPolitics #Controversy #Elections #BJP #Congress
