Controversy | തിരഞ്ഞെടുപ്പ് ബോംബായി ഇ പിയുടെ ആത്മകഥ ചോർന്നത് ഡിസിയിൽ നിന്നുതന്നെയോ? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാവുന്നു

 
EP Jayarajan's autobiography leak: Mystery deepens

Photo Credit: Facebook/E P Jayarajan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● റിപ്പോര്‍ട്ട് ഡി.ജി.പി മടക്കിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. 
● ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തത.
● ഡിസി ബുക്‌സ് സസ്‌പെന്‍ഡ് ചെയ്ത മേധാവിയെ അറിയില്ലെന്ന് ഇപി.

കനവ് കണ്ണൂർ 

കണ്ണൂർ: (KVARTHA) സിപിഎം കേന്ദ്ര കമ്മിറ്റി അം​​ഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ പഴുതുകൾ ഏറെയെന്ന് വിമർശനം. കോട്ടയം എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തതയില്ലെന്നാണ് ആരോപണം. ഇതോടെ അന്വേഷണ റിപ്പോർട്ട് ഡി.ജി.പി മടക്കിയത് അന്വേഷണ സംഘത്തിന്  തിരിച്ചടിയായി മാറിയിട്ടുണ്ട്.

Aster mims 04/11/2022

സംഭവത്തിൽ ഇപി ജയരാജൻ്റെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയിരിക്കുന്നത്. ആത്മകഥ ചോർന്നത് ‍ഡിസിയിൽ നിന്നെന്ന് അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ എന്തിന് ചോർത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തതയില്ല. വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിക്ക് ഡിജിപി നിർദേശം നൽകി. വ്യക്തതയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശം. 

ഇ പി ജയരാജന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മൊഴി വീണ്ടുമെടുക്കണമെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് എഡിജിപി വ്യക്തത തേടിയിരിക്കുന്നത്. അതേസമയം, ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവർത്തിക്കുകയാണ് ഇ.പി. ജയരാജൻ. ഡിസി ബുക്സ് സസ്പെൻഡ് ചെയ്ത പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ അറിയില്ലെന്നാണ് ഇ പി വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് റിപ്പോർട്ടിന്മേൽ കേസെടുത്ത് അന്വേഷണം നടത്തണോയെന്നതിൽ ഡിജിപി ഉടൻ തീരുമാനമെടുക്കും. 

ഇപിയുടെ ആത്മകഥയുടെ ചുമതല കൂടി ഉണ്ടായിരുന്ന പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി  ശ്രീകുമാറിനെ ഡിസി സസ്പെൻഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്. ഡിസിക്ക് വീഴ്ചയുണ്ടായെന്ന സമ്മതിക്കൽ കൂടിയാണ് ഈ അച്ചടക്ക നടപടി. ഇതോടെ വിവാദത്തിൽ ഇപിയുടെ വാദങ്ങൾക്കാണ് ബലം ഏറുന്നത്. ചേലകര പോളിംഗ് ദിനത്തിൽ ആത്മകഥാ ഭാഗം പുറത്തുവന്നതിലാണ് ഇപി ഇപ്പോഴും ഗൂഢാലോചന ആവർത്തിക്കുന്നത്. 

ep jayarajans autobiography leak mystery deepens

ബോംബായി പ്രചരിച്ച ആത്മകഥ പിഡിഎഫിന് പിന്നിലാരാണെന്നതിൽ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താൻ ഏൽപ്പിച്ച മാധ്യമപ്രവർത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നാണ് സൂചന. ആരിൽ നിന്ന് ചോർന്നു, സരിനെ കുറിച്ചുള്ള വിമർശനമടക്കം പിന്നീട് ചേർത്തതാണോ എങ്കിൽ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന് പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാവുകയാണ്.

#EPJayarajan, #autobiographyleak, #CPI(M), #KeralaPolitics, #investigation, #controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia