Investigation | നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎം എല്ലാവശവും പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍

 
MV Govindan Master on Naveen Babu's Death
MV Govindan Master on Naveen Babu's Death

Photo Credit: Facebook/MV Govindan Master

● പാലക്കാട് മുഖ്യ എതിരാളി ബിജെപി.
● സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും.
● നയവും നിലപാടുമാണ് പ്രധാനം.

കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) മരണത്തില്‍ സിപിഎം (CPM) എല്ലാവശവും പരിശോധിക്കുമെന്ന് സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (MV Govindan Master). പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇറങ്ങണമെന്ന് പാര്‍ടി തീരുമാനിച്ചിട്ടുണ്ട്. നാളെയോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മുഖ്യ എതിരാളി ബിജെപി തന്നെയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കോണ്‍ഗ്രസിലും ബിജെപിയിലും പ്രശ്‌നങ്ങളുണ്ട്. സരിനെ കോണ്‍ഗ്രസ് വിലക്കി. പക്ഷേ അദ്ദേഹം ഇന്നും മാധ്യമങ്ങളെ കാണുന്നു. സരിന്റെ നിലപാടിന് അനുസരിച്ച് തീരുമാനം എടുക്കും. നിലപാടുകള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. സരിന്‍ ആരൊക്കെയായി ബന്ധപ്പെടുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും? പുറത്ത് വന്നു എന്നത് കൊണ്ട് സ്ഥാനാര്‍ഥിയാക്കാന്‍ കഴിയില്ലെന്നും നയവും നിലപാടുമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

#CPM #KeralaPolitics #Byelection #Palakkad #Investigation #NaveenBabu #MVGovindan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia