Accident | കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; കോണ്‍ഗ്രസ് നേതാവ് പിവി മോഹനന് വാഹനാപകടത്തില്‍ പരുക്ക്


● ഇടത് കാലിന് ഒടിവ് ഉണ്ട്.
● ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● വാഹനം ഓടിച്ച ഡ്രൈവര്‍ക്കും പരുക്കേറ്റു.
● സംയുക്ത വാര്‍ത്ത സമ്മേളനം മാറ്റി.
കോട്ടയം: (KVARTHA) എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തില്‍ പരുക്കേറ്റു. പാലാ ചക്കാമ്പുഴയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ചെയാണ് അപകടം ഉണ്ടായത്. മോഹനന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതില്‍ ഇടിക്കുകയായിരുന്നു. കര്‍ണാടക സ്വദേശിയായ മോഹനന്‍ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.
പരുക്കേറ്റ മോഹനനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കാലിന് ഒടിവ് ഉണ്ട്. കാലിന് പ്ലാസ്റ്ററിട്ടു. വിദഗ്ധ ഡോക്ടര്‍മാര്‍ മോഹനനെ പരിശോധിക്കും. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇദ്ദേഹത്തേയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച നടന്ന കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മോഹനന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, അപകടവിവരം അറിഞ്ഞതോടെ നേതാക്കള്‍ പാലായിലേക്ക് തിരിച്ചു. തിങ്കളാഴ്ചത്തെ സംയുക്ത വാര്‍ത്ത സമ്മേളനം മാറ്റിവെച്ചു. ദീപ ദാസ് മുന്‍ഷി അടക്കം ഉള്ള നേതാക്കള്‍ പാലായിലേക്ക് പുറപ്പെട്ടു.
#KeralaAccident #CongressLeader #PVMohanan #CarAccident #Pala #KeralaNews #BreakingNews