Accusations | 'മീ ടൂ' ആരോപണങ്ങളില്‍ ഉലഞ്ഞ് കോണ്‍ഗ്രസ് നേതാവും; പദവികള്‍ രാജിവച്ചതിന് പിന്നാലെ നടിയുടെ പരാതിയില്‍ അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) സിനിമാ മേഖലയിലെ മീ ടൂ, പീഡന ആരോപണങ്ങളില്‍ ഉലഞ്ഞ് കോണ്‍ഗ്രസ് നേതാവും (Congress Leader). പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയില്‍ (Molestation Complaint) ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ (Adv.Chandrasekharan V.S) ബലാത്സംഗ വകുപ്പ് ചുമത്തി കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ കെപിസിസി നിയമസഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയോഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും വി എസ് ചന്ദ്രശേഖരന്‍ രാജിവച്ചിരുന്നു. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ചന്ദ്രശേഖരന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അയച്ച രാജിക്കത്തില്‍ പറയുന്നു. മുകേഷിന്റെ രാജി ആവശ്യപ്പെടുന്ന കോണ്‍ഗ്രസിന് ചന്ദ്രശേഖരന്റെ രാജി അഭിമാന പ്രശ്‌നമായിരുന്നു.
ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്തെത്തിയിരുന്നു. എല്ലാ സ്ഥാനത്ത് നിന്നും ചന്ദ്രശേഖരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വനിത അഭിഭാഷകര്‍ പരാതി നല്‍കി. ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിലാണ് ചന്ദ്രശേഖരന്‍ ആരോപണ വിധേയനായത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചെന്നുമായിരുന്നു നടിയുടെ പരാതി. കെപിസിസി പ്രസിഡന്റ് കെ സുധാകരന് വേണ്ടിയടക്കം നിരവധി കേസുകളില്‍ കോണ്‍ഗ്രസിനായി ചന്ദ്രശേഖരന്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്.
ചന്ദ്രശേഖരന് പുറമേ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ അടക്കം 7 പേര്‍ക്കെതിരെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
#V.S.Chandrasekharan, #Molestation, #Congress, #KeralaNews, #LegalAction, #MeToo
