Criticism | ദിവ്യ ഒളിവിൽ താമസിക്കുന്നത് പാലക്കയംതട്ടിലോ? അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുന്നതായി ആരോപണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ദിവ്യയെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ല
● മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് വരെ കാത്തിരിക്കാനാണ് പോലീസിന്റെ തീരുമാനം
● പൊലീസ് മൂന്ന് തവണ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല
കണ്ണൂർ: (KVARTHA) നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയെ ചോദ്യം ചെയ്യാൻ ഒരാഴ്ച പിന്നിട്ടിട്ടും പൊലീസിനു കഴിഞ്ഞില്ല. ഇരിണാവിലെ വീട്ടിൽ ദിവ്യയില്ലെന്നാണ് പൊലീസ് ഇതിനു കാരണമായി പറയുന്നത്. മൂന്ന് തവണ പൊലീസ് അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പാലക്കയം റിസോർട്ടിൽ ദിവ്യ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ച് കൈമാറിയിരുന്നുവെങ്കിലും 24ന് മുൻകൂർ ജാമ്യ ഹരജി തലശേരി കോടതി പരിഗണിക്കുന്നതുവരെ കാത്തു നിൽക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഇതിനിടെ എ.ഡി. എമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് വ്യവസായ സംരഭകൻ കെ.വി പ്രശാന്തിനെ രണ്ടു വട്ടം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. യാത്രയയപ്പ് സമ്മേളനത്തിൽ പങ്കടുത്തവരുടെ മൊഴിയും രേഖപ്പെടുത്തി.
എ.ഡി.എമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അധിക്ഷേപകരമായ പ്രസംഗം നടത്തിയത് റിപ്പോർട്ട് ചെയ്ത കണ്ണൂർ വിഷൻ ബ്യുറോ ചീഫ് മനോജ് മയ്യിൽ, രണ്ട് ക്യാമറാമാൻമാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. തലശേരിയിലെ കീഴ്ക്കോടതിയിൽ നിന്നും മുൻകൂർജാമ്യം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ദിവ്യ യുടെ തീരുമാനമെന്ന് അറിയുന്നു. സി.പി.എം അനുഭാവിയും തലശേരിയിലെ പ്രമുഖ അഭിഭാഷകനുമായ പി. വിശ്വനാണ് ദിവ്യയ്ക്കായി കോടതിയിൽ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചത്.
#KannurNews #KeralaPolitics #BreakingNews #Crime #Justice #Police
