Found Dead | യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് കുടുംബം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (KVARTHA) യുവാവിനെ (Youth) വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ (Found Dead) കണ്ടെത്തി. ചിതറ സ്വദേശി അരുണാണ് മരിച്ചത്. പെരുവണ്ണാമൂലയിലെ ബന്ധുവീട്ടിലാണ് 29 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി.

നിലമേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് അരുണ്‍ വായ്പ എടുത്തിരുന്നു. 60,000 രൂപയുടെ ലോണാണ് എടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അരുണ്‍ അസുഖ ബാധിതനായതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഇതോടെ മൈക്രാഫിനാന്‍സുകാര്‍ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി. ഇതിന്റെ മനോവിഷമത്തിലാണ് അരുണ്‍ ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുന്നു.
യുവാവിന്‍റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ ചിതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.#Microfinance #Kerala #India #MentalHealth #Justice
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)