Tragedy | കക്കാടംപൊയില്‍നിന്ന് വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) കക്കാടംപൊയിൽ (Kakkadampoyil) റോഡിലെ ആനക്കല്ലുംപാറയിൽ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ (Road Accident) ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല (21) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുൻഷിഖ് (23) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Government Medical College Manjeri) ചികിത്സയിലാണ് (Treatment).

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കക്കാടംപൊയിലില്‍ നിന്നും കുന്നിറങ്ങി വരുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന നിലമ്പൂര്‍ രജിഷ്ട്രേഷനിലുള്ള കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിഞ്ഞത്. കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കൂമ്പാറ-കക്കാടംപൊയില്‍ റോഡിലെ സ്ഥിരം അപകട മേഖലയില്‍ തന്നെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ തന്നെ തന്നെ ഫാത്തിമ മരിച്ചിരുന്നു.
യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓടോ റിക്ഷ ഡ്രൈവറായ കുന്നത്ത്പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകളാണ്. സഹോദരി: ശിഫ. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#KeralaAccident #RoadSafety #Kakkadampally #Tragedy #CarAccident