Accident | കണ്ണൂരില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന വഴി യാത്രക്കാരിയായ യുവതി ബസിടിച്ച് മരിച്ചു

 
Geeshma, The deceased woman in Kannur road accident.
Geeshma, The deceased woman in Kannur road accident.

Photo: Arranged

● റോഡിന്റെ എതിര്‍വശത്തേക്ക് നടക്കുന്നതിനിടെയാണ് സംഭവം.
● തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്.
● ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍: (KVARTHA) മട്ടന്നൂര്‍ - ഇരിട്ടി സംസ്ഥാന പാതയിലെ പത്തൊന്‍പതാം മൈലില്‍ ബസിടിച്ച് യുവതി മരിച്ചു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ (38) ആണ് മരിച്ചത്. റോഡിന്റെ എതിര്‍വശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഇരിട്ടിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്. പ്രദേശവാസികള്‍ ഇവരെ ഉടന്‍ മട്ടന്നൂരിലെ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സി വി മാധവന്‍ - പങ്കജാക്ഷി ദമ്പതികളുടെ മകളാണ് ജീഷ്മ. ഭര്‍ത്താവ്: കമലാക്ഷന്‍ മാവില (ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരന്‍). ഏക മകള്‍: അളകനന്ദ (ഇരിട്ടി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി).

#Kannuraccident #Keralaaccident #roadsafety #tragedy #RIP #Mattannur #KeralaNews #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia