Allegation | ബെംഗ്‌ളൂറില്‍ ഭര്‍തൃമതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആണ്‍കുഞ്ഞില്ലാത്തതില്‍ ഭര്‍ത്താവ് നിരന്തരം അപമാനിച്ചിരുന്നതായി ആരോപണം


● ഭര്‍ത്താവിനെതിരെ കൊപ്പാള്‍ റൂറല്‍ പൊലീസ് കേസെടുത്തു.
● നടപടി യുവതിയുടെ പിതാവ് ബാസപ്പ നല്‍കിയ പരാതിയില്‍.
● 4 മാസം മുന്‍പാണ് യുവതി മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.
ബെംഗളൂറു: (KVARTHA) ഭര്‍തൃമതിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പാള്‍ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (Hanumava Gummageri-26) ആണ് മരിച്ചത്. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് യുവതിയെ നിരന്തരം അപമാനിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹനുവാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാള്‍ റൂറല്‍ പൊലീസ് കേസെടുത്തു.
നാലു മാസം മുന്‍പാണ് ഹനുമാവ മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ ഹനുമാവയെ ഗണേഷ് പതിവായി കുറ്റപ്പെടുത്തിയിരുന്നുവെന്നും രണ്ടു വര്‍ഷം മുന്‍പ് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് ഇയാള്‍ ഭാര്യയെ അപമാനിക്കുന്നത് പതിവാക്കിയതെന്നും ഹനുമാവയുടെ പിതാവ് ബാസപ്പ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#domesticviolence #genderequality #womensrights #mentalhealth #India #Bengaluru #justiceforwomen #stopviolenceagainstwomen