Tragedy | 'യുവാവിന്റെ വിവാഹം നിശ്ചയിച്ചത് ഇഷ്ടപ്പെട്ടില്ല'; ഭര്‍തൃമതിയെ പൂര്‍വവിദ്യാര്‍ത്ഥിയായ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 
Woman found dead at ex-boyfriend's house after argument
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഏഴാം ക്ലാസ് വരെ രണ്ടാളും ഒന്നിച്ച് പഠിച്ചത്. 
● വിവാഹം ഉറപ്പിച്ചതോടെ ഇരുവരും തമ്മില്‍ വഴക്ക്. 
● കത്തിയുമായെത്തി യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചു.

തിരുവനന്തപുരം: (KARTHA) ഭര്‍തൃമതിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ കല്ലുംമൂട് സ്വദേശി പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. സുഹൃത്തായ മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടിലാണ് സംഭവം.

Aster mims 04/11/2022

പൊലീസ് പറയുന്നത്: ആണ്‍ സുഹൃത്തായ അരുണിന് വിവാഹം ആയെന്ന് അറിഞ്ഞതോടെ, വ്യാഴാഴ്ച സന്ധ്യ കത്തിയുമായെത്തി അരുണിനെ ആക്രമിക്കാന്‍ ശ്രമിച്ചു. അരുണ്‍ ഓടിച്ചിരുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തു. സന്ധ്യയുടെ ആക്രമണത്തില്‍ അരുണിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് യുവതി ഇവിടെനിന്നും തിരിച്ച് പോയി.

പിറ്റേന്ന് വെള്ളിയാഴ്ച അരുണ്‍ കാര്‍ നന്നാക്കാന്‍ പുറത്ത് പോയ സമയത്ത് സന്ധ്യ വീണ്ടും കത്തിയുമായി അരുണിന്റെ വീട്ടില്‍ എത്തി. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നതിനാല്‍ ഈ സമയം അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ സന്ധ്യ ഇവരെ തള്ളി മാറ്റിയതിന് ശേഷം അരുണിന്റെ മുറിയില്‍ കയറി വാതില്‍ അടച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് അമ്മയുടെ സഹോദരി മൊഴി നല്‍കി. 

അരുണും സന്ധ്യയും ഏഴാം ക്ലാസ് വരെയാണ് ഒന്നിച്ചു പഠിച്ചത്. ആറു വര്‍ഷം മുമ്പ് നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇരുവരും വീണ്ടും സൗഹൃദം പുതുക്കിയത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതോടെ ഇവര്‍ തമ്മില്‍ വഴക്കാവുകയും പിരിയുകയുമായിരുന്നു. സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

#kerala, #crime, #relationshipissues, #mentalhealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script