Protest | കണ്ണൂർ പാനൂരിൽ കർഷകനെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

 
Wild Boar That Killed Farmer in Panur Found Dead
Wild Boar That Killed Farmer in Panur Found Dead

Photo: Arranged

● പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ എ.കെ. ശ്രീധരൻ കൊല്ലപ്പെട്ടു.
● സംഭവസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. 
● കാട്ടുപന്നിയെ തല്ലിക്കൊന്നതാണ് എന്ന് വിവരം. 
● കർഷകന്റെ കുടുംബത്തിന് സഹായം നൽകുമെന്ന് മന്ത്രി. 

കൂത്തുപറമ്പ്: (KVARTHA) പാനൂരിനടുത്ത് പാട്യം മുതിയങ്ങ വയലിൽ കർഷകനെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. കാട്ടു പന്നിയെ പ്രദേശവാസികൾ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കാട്ടുപന്നികൾ കൃഷിയിടത്തിൽ സ്ഥിരമായി എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് കർഷകർ പറയുന്നു. ഇതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

Wild Boar That Killed Farmer in Panur Found Dead

മൊകേരി വള്ള്യായിലെ എ.കെ. ശ്രീധരനാണ്  (70) ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചത്. കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൊല്ലപ്പെട്ട ശ്രീധരന്റെ കുടുംബത്തിന് നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തരമേഖല സി.സി.എഫ്. ദീപക് അന്വേഷണം നടത്തും. പാട്യം മൊകേരി മുതിയങ്ങയിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചത്. ശ്രീധരന്റെ ശരീരമാസകലം കാട്ടുപന്നിയുടെ കുത്തേറ്റ പാടുകളുണ്ട്.

ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തിൽ നനച്ചുകൊണ്ടിരിക്കുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂർ. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള ഈ സ്ഥലത്താണ് ഇപ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിരുന്നു.

Wild Boar That Killed Farmer in Panur Found Dead

2025-ൽ ഇതുവരെ വന്യജീവി ആക്രമണത്തിൽ 15 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെ വള്ളി ലീല എന്ന ആദിവാസി ദമ്പതികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഏറ്റവും ഒടുവിൽ കർഷകനായ വയോധികൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

The wild boar that killed a farmer in Panoor was found dead. The carcass of the boar was found about two kilometers from the scene of the incident. It has been reported that the wild boar was beaten to death by the locals. Farmers say that wild boars regularly come to the fields and destroy crops.

#WildBoarAttack #FarmerDeath #Panoor #Kannur #Kerala #Wildlife

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia