Accidental Death | ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അയല്‍വാസികളായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: (KVARTHA) കല്ലായി (Kallayi) വട്ടാംപൊയിൽ വച്ച് ഞായറാഴ്ച വൈകിട്ട് 5.45 ഓടെ ഉണ്ടായ ബൈക്ക് അപകടത്തിൽ (Bike Accident) രണ്ട് വിദ്യാർത്ഥികൾ (Students) മരിച്ചു. കോഴിക്കോട് സിറ്റി ബസ് ഒരു ബൈക്കിനു നേരെ ഇടിച്ചതാണ് അപകടത്തിന് കാരണം.
കോണ്ടോട്ടി കോടങ്ങാട് ഇളനീർക്കര നെച്ചിയിൽ കോച്ചാമ്പള്ളി അമീറലിയുടെയും- ഖദീജയുടെയും മകൻ മുഹമ്മദ് സാബിത്ത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകൻ മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഓട്ടോ മൊബൈൽ കോഴ്‌സ് വിദ്യാർത്ഥിയായ സാബിത്തിന്റെ സഹോദരങ്ങൾ നിദ ഫാത്തിമ, ഷഹാന്‍ എന്നിവരും, വാഴക്കാട് ഐടിഐ വിദ്യാർത്ഥിയായ സിയാദിന്റെ സഹോദരങ്ങൾ അഹമ്മദ് ഹാദി, ഫാത്തിമ റിഫ എന്നിവരുമാണ്.
#KeralaAccident #Kozhikode #BusAccident #TrafficSafety #RIP #Condolences