Heat Stroke | ഡെല്‍ഹിയില്‍ ചൂട് 50 ഡിഗ്രിയിലേക്ക്; മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു
![Training in scorching heat; Malayali police official dies of sunstroke in Delhi, Training, Scorching Heat, Malayali, Police Official, Died](https://www.kvartha.com/static/c1e/client/115656/uploaded/9520946830d5bbd3ce0c60ce5d82abbd.jpg?width=730&height=420&resizemode=4)
![Training in scorching heat; Malayali police official dies of sunstroke in Delhi, Training, Scorching Heat, Malayali, Police Official, Died](https://www.kvartha.com/static/c1e/client/115656/uploaded/9520946830d5bbd3ce0c60ce5d82abbd.jpg?width=730&height=420&resizemode=4)
വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് സംഭവം.
മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും.
വരും ദിവസങ്ങളില്‍ കടുത്ത ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്ന് സര്‍കാര്‍ മുന്നറിയിപ്പ്.
ന്യൂഡെല്‍ഹി: (KVARTHA) മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ ഡെല്‍ഹിയില്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡെല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്.
ചൂടേറ്റ് തളര്‍ന്ന് തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ബുധനാഴ്ച (29.05.2024) നാട്ടിലേക്ക് കൊണ്ടുപോകും.
വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പെടെ 12 മലയാളികളാണുണ്ടായിരുന്നത്.
അതേസമയം, കനത്ത ചൂടു കാരണം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ഡെല്‍ഹിയില്‍ ഉയര്‍ന്ന താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. മുങ്കേഷ്പുര്‍, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച (28.05.2024) ഉയര്‍ന്ന താപനില 49.9 രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ കടുത്ത ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്നും സര്‍കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 1, 2 തീയതികളില്‍ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.