തിരുവനന്തപുരത്ത് 18കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസികളുടെ അസഭ്യവർഷം മരണകാരണമെന്ന് പരാതി

 
18-Year-Old Girl Found Dead in Thiruvananthapuram
18-Year-Old Girl Found Dead in Thiruvananthapuram

Photo Credit: Website/Kerala Police

● വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം.
● നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകൾ അനുഷ ആണ് മരിച്ചത്.
● ധനുവച്ചപുരം ഐടിഐ വിദ്യാർത്ഥിനിയായിരുന്നു.

തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ 18 വയസ്സുകാരിയായ ഐടിഐ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകൾ അനുഷ ആണ് മരിച്ചത്. അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പിതാവ് വിഴിഞ്ഞം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ അസഭ്യവർഷം നടത്തിയെന്നും ഇതാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നും പിതാവ് അജു പോലീസിനെ അറിയിച്ചു.

ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങാനായി കാത്തിരിക്കുകയായിരുന്നു അനുഷ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. ആരതിയാണ് അനുഷയുടെ സഹോദരി.


(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
 

അയൽവാസികളുമായുള്ള തർക്കങ്ങൾ എങ്ങനെ രമ്യമായി പരിഹരിക്കാൻ കഴിയും? ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Article Summary: 18-year-old girl found dead in Thiruvananthapuram; father alleges death due to harassment.

#Thiruvananthapuram #DeathInvestigation #MentalHealth #Harassment #PoliceInvestigation #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia