Tragedy | മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ അപകടം; വനിതാ എസ്‌ഐ ഉള്‍പ്പെടെ 2 പൊലീസുകാര്‍ കാറിടിച്ച് മരിച്ചു


● അപകടം ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍.
● കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
● ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ ചികിത്സയ്ക്കിടെ മരിച്ചു.
ചെന്നൈ: (KVARTHA) മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാര്‍ക്ക് ദാരുണാന്ത്യം. മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (Jayashri-33), കോണ്‍സ്റ്റബിള്‍ നിത്യ (S Nithya- 27) എന്നിവരാണ് ദാരുണമായി മരിച്ചത്. പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അന്‍പഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തില്‍ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തില്‍ വന്ന കാര്‍ പിന്നില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിനു സമീപമായിരുന്നു അപകടം. ഉടന്‍ തന്നെ ചെങ്കല്‍പെട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ ചികിത്സയ്ക്കിടെ മരിച്ചു.
രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ എസ്ഐ ജയശ്രീക്ക് ഉള്ളത്. കൂടുതലായും ബൈക്ക് ഓടിക്കുന്ന റീല്‍സുകള്‍ ചെയ്യുന്ന ജയശ്രീയുടെ മരണവും ഒടുവില്‍ ബൈക്കപകടത്തില്‍ തന്നെ.
#policeaccident #Chennai #India #roadsafety #womeninuniform #RIP