Death | തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍


● കൊല്ലം ജില്ലയിലെ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത്.
● വ്യാഴാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
● സ്കൂൾ ക്ലർക്കാണ് മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിക്കുന്നു.
● സ്‌കൂളിൽ പ്രോജക്ട് സമർപ്പിക്കേണ്ട ദിവസം ആയിരുന്നു മരണം.
തിരുവനന്തപുരം: (KVARTHA) കാട്ടാക്കട കുറ്റിച്ചലില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിന് കാരണം സ്‌കാള്‍ ക്ലര്‍ക്കാണെന്ന് കുടുംബം ആരോപിച്ചു. ക്ലര്‍ക്ക് കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം പറഞ്ഞു.
വെള്ളിയാഴ്ച സ്‌കൂളില്‍ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ക്ലാര്‍ക്കിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആരോപിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Plus One student from Thiruvananthapuram was found hanging in school. The family claims mental harassment by a school clerk was the cause of death.
#Thiruvananthapuram #StudentDeath #SchoolIncident #MentalHealth #BensonAbraham #Kuttichal