Accident | കോഴിക്കോട് റെയില്‍ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുട്ടിക്ക് കേള്‍വിക്ക് ബുദ്ധിമുട്ടുണ്ട്.
● ട്രെയിന്‍ വരുന്ന ശബ്ദം കേട്ടില്ലെന്ന് സംശയം.
● ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കോഴിക്കോട്: (KVARTHA) റെയില്‍ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് (Student) ദാരുണാന്ത്യം. ചാലിയം ചാലിയപ്പാടം കൈതവളപ്പില്‍ ഹുസൈന്‍ കോയയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (Muhammad Irfan) ആണ് മരിച്ചത്. 14 കാരനായ ഇര്‍ഫാന് കേള്‍വിക്ക് ബുദ്ധിമുട്ടുണ്ട്.

രാവിലെ മണ്ണൂര്‍ റെയിലിന് സമീപം വടക്കോടിത്തറ ഭാഗത്തുവച്ചാണ് ദാരുണ അപകടം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇര്‍ഫാന്‍. ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാന്‍ ഇര്‍ഫാന് സാധിക്കാതിരുന്നതാണ് അപകട കാരണമെന്ന് കരുതുന്നു. 8.18ന് എത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് അപകടം. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
#Kozhikode #trainaccident #studentdeath #railwaycrossing #Kerala #India #safety