Accident | ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്നെത്തിയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍
● പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം കണ്ടത്.
● വിവാഹിതനായ യുവാവിന് രണ്ട് മക്കളുണ്ട്.
● അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കോഴിക്കോട്: (KVARTHA) ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്നെത്തിയ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി (Vatakara, Ayancheri) അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടില്‍ മോഹനന്റെ മകന്‍ രതീഷ് (Ratheesh-43) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി-വടകര റോഡില്‍ മുക്കടത്തും വയലില്‍ യുവാവിന്റെ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ രതീഷിനെയും അതിന് സമീപത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിലും മറ്റുള്ളവരെയും വിവരം അറിയിച്ചു. ആംബുലന്‍സ് എത്തിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വാഹനം അപടകത്തില്‍പെട്ടാവാം യുവാവിന് ദാരുണ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിവാഹിതനായ രതീഷിന് രണ്ട് മക്കളുണ്ട്.
#NRIaccident #Kerala #Vadakara #RoadSafety #RIP #OverseasWorkers #Tragedy