Mystery | നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: (KVARTHA) നവവധുവിനെ (Newlywed Woman) ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ (Found Dead) കണ്ടെത്തി. ലജ്നത്ത് വാര്‍ഡിലെ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യയായ 22-കാരിയായ ആസിയ ആണ് മരിച്ചത്. സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്.
കായംകുളം സ്വദേശിയായ ആസിയ, മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ മാത്രമായിരുന്നു ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയിരുന്നത്.
ഇന്നലെ രാത്രി ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
4 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവരുടേത് പ്രണയ വിവാഹമായിരുന്നെന്നും ഭര്‍ത്താവ് മുനീര്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നും പൊലീസ് പറഞ്ഞു.
അപ്രതീക്ഷിത സംഭവത്തില്‍, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല.മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
#Kerala #newlywed #death #mystery #investigation #police #tragedy #localnews