Crime | പോത്തന്‍കോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നേപ്പാള്‍ സ്വദേശിനി അമൃതയാണ് കുട്ടിയെ പ്രസവിച്ചത്.
● പുറത്തറിഞ്ഞത് അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോള്‍.
തിരുവനന്തപുരം: (KVARTHA) നവജാത ശിശുവിന്റെ (Infant) മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ (Nepal) സ്വദേശിനി അമൃതയാണ് (Amrutha) പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചതിന് പിന്നാലെ കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രസവശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് എസ് എ ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചത്.
തുടര്‍ന്ന് പോത്തന്‍കോട് പൊലീസും പോത്തന്‍കോട് പഞ്ചായത്ത് അധികൃതരും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. പോത്തന്‍കോട് വാവറ അമ്പലത്ത് കന്നുകാലികള്‍ക്കായി വളര്‍ത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നല്‍കിയത്. പൊലീസ് അന്വേഷണം നടക്കുന്നു.
#KeralaCrime #NewbornDeath #Investigation #Nepal