Mystery | തൃശ്ശൂരില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
● ഭര്‍ത്താവ് അജയനാണ് മൃതദേഹങ്ങള്‍ കണ്ടത്.
● പൊലീസ് പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
തൃശ്ശൂര്‍: (KVARTHA) ഒല്ലൂര്‍ (Ollur) മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടികുളം അജയ് എന്നയാളുടെ ഭാര്യ മിനി (Mini-56), മകന്‍ ജെയ്തു (Jaithu) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെയാണ് സംഭവം.
രാവിലെ 5 മണിയോടെ ഭര്‍ത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് വീടിന്റെ ടെറസിന് മുകളില്‍ മകന്‍ ജെയ്തുനിനെയും മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
#thrissur #death #mystery #poisoning #kerala
