SWISS-TOWER 24/07/2023

Dead bodies | ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് വയനാട്; പോത്തുകല്‍ ചാലിയാറില്‍ ഒഴുകിയെത്തിയത് 11 മൃതദേഹങ്ങള്‍

 
More than 10 bodies recovered from Chaliyar river, News, Kerala, Wayanad, Landslide, Died, Rain, CM, Pinarayi Vijayan, Ministers, Mundakai, Dead bodies.
More than 10 bodies recovered from Chaliyar river, News, Kerala, Wayanad, Landslide, Died, Rain, CM, Pinarayi Vijayan, Ministers, Mundakai, Dead bodies.

Image: Supplied

ADVERTISEMENT

ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

വീട്ടുസാമഗ്രികളും ഗാസ് സിലിന്‍ഡറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.

പൊതു പരിപാടികള്‍ മാറ്റിവെച്ചു.

മലപ്പുറം: (KVARTHA) ഉരുള്‍പൊട്ടലില്‍ (Landslide) വിറങ്ങലിച്ച് വയനാട് (Wayanad). കല്‍പ്പറ്റ മേപ്പാടി മുണ്ടക്കൈയില്‍ രണ്ടിടത്തുണ്ടായ വന്‍ ഉരുള്‍പൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിലെ (Malappuram, Nilambur, Pothukal) ചാലിയാര്‍ പുഴയിലേക്ക് (Chaliyar River) മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. പുഴയിലെ പലയിടങ്ങളില്‍ നിന്ന് മാത്രമായി 11 മൃതദേഹങ്ങള്‍ കിട്ടി. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പെടെയാണ് ഇത്രയും ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്.

Aster mims 04/11/2022

പനങ്കയം പാലത്തിന്റെ അടിയില്‍ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാര്‍ അറിയിച്ചു. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗാസ് സിലിന്‍ഡറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. 

ഉരുള്‍പൊട്ടലില്‍ ഇതുവരെ 35 പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രംഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രക്ഷാദൗത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ സുളൂരില്‍ നിന്നും എത്തും. 

പൊതു പരിപാടികള്‍ മാറ്റിവെച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ  ഇന്നത്തെ  എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

വയനാട് ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായി 16 മത് ഐ.ഡി. എസ്. എഫ്. എഫ്. കെയുടെ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാര്‍, മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരമുള്ള പ്രദര്‍ശനങ്ങള്‍ മാത്രം നടക്കും. മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഔപചാരിക ചടങ്ങില്ലാതെ ജേതാക്കള്‍ക്ക് കൈമാറും.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia